സാമൂഹികമാധ്യമത്തിൽ വിദ്വേഷ പ്രചാരണം: റിയാസ് മൗലവി കേസിലെ കുറ്റവിമുക്തനടക്കം രണ്ടുപേർ അറസ്റ്റിൽ

Share our post

കാസർകോട്: സാമൂഹികമാധ്യമത്തിലൂടെ വർഗീയ വിദ്വേഷപ്രചാരണം നടത്തിയ രണ്ടുപേരെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. റിയാസ് മൗലവി കൊലപാതകക്കേസിൽ വെറുതേ വിട്ട കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, കുമ്പള കോയിപ്പാടിയിലെ അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടി.വി. ചാനൽ വാർത്തയുടെ കമന്റ് ബോക്സിൽ പ്രകോപനപരമായ കമന്റിട്ടതിനാണ് അബൂബക്കർ സിദ്ദിഖിനെതിരേ കേസെടുത്തത്. ഇൻസ്റ്റഗ്രാമിൽ വർഗീയ വിദ്വേഷപ്രചാരണം നടത്തിയതിനാണ് അജേഷിനെ അറസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രകോപനപരമായ കമന്റുകൾ ചെയ്യുന്നതും വർഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റുകളോ ചെയ്യുന്നുണ്ടോയെന്ന്‌ പോലീസ് സൈബർ പട്രോളിങ് നടത്തുന്നുണ്ടെന്നും ഇത്തരക്കാരെ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കാസർകോട് ടൗൺ ഇൻസ്പെക്ടർ ഷാജി പട്ടേരി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!