പേരാവൂരിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു

പേരാവൂർ: ഹിന്ദു ഐക്യവേദി പേരാവൂർ താലൂക്ക് കമ്മിറ്റി രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഹൈന്ദവരെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ചാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ രാഹുലിന്റെ കോലം കത്തിച്ചത്. സി. ആദർശ്, കെ.കെ. രാജു, ടി. വൈശാഖ്, കെ.കെ. ശ്യാം, ഷമൽ വെള്ളർവള്ളി എന്നിവർ നേതൃത്വം നല്കി.