ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്‌തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ പി.എസ്.സി മാറ്റിവച്ചു
        തിരുവനന്തപുരം : വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്‌തികയിലേക്ക് പി.എസ്.സി നടത്താനിരുന്ന കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റിവച്ചു. മഴ കാരണമാണ് ജൂൺ 26,27,28 തീയ്യതികളിൽ നടത്താനിരുന്ന കായികക്ഷമതാ പരീക്ഷ മാറ്റിവച്ചത്. പുതിക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്കൾക്ക് മാറ്റമില്ലെന്നും പി.എസ്.സി അറിയിച്ചു.
