Local News
പേരാവൂർ ടൗൺ മുതൽ കുനിത്തലമുക്ക് വരെ നടപ്പാതയൊരുക്കണം ; വ്യാപാരി വ്യവസായി സമിതി

പേരാവൂർ: ടൗൺ മുതൽ കുനിത്തല മുക്ക് വരെ റോഡിനിരുവശവും സുരക്ഷിത നടപ്പാത യാഥാർഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. താലൂക്കാസ്പത്രി ബഹുനില കെട്ടിടനിർമാണം ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു.
സജീവൻ പാപ്പിനിശ്ശേരി വ്യാപാരിമിത്ര വിശദീകരണവും ഉന്നതവിജയികൾക്കുള്ള അനുമോദനംവി.ബാബുവും നിർവഹിച്ചു. ഷൈജിത്ത് കോട്ടായി, അഷറഫ് ചെവിടിക്കുന്ന്, എം.കെ.അനിൽ കുമാർ, ബിന്ദു സിൻഡ്രല്ല, പി.വി.ദിനേശ്ബാബു, റീജ പ്രദീപ്,പ്രകാശൻ വാച്ചാലി, വി.ജെ.വർഗീസ്, അബ്ദുൾ റഷീദ്, സി.മുരളീധരൻ എന്നിവർ സംസാരിച്ചു.
THALASSERRY
തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു


തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
MATTANNOOR
വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ


മട്ടന്നൂർ: ചാവശ്ശേരിയിൽ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച് 19 നു രാവിലെ ചാവശ്ശേരി വർക്ക്ഷോപ്പിൽ നിർത്തിയിട്ട ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട് റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
IRITTY
കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ


ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്