Kerala
ഓൺലൈൻ പഠനത്തിന് അംഗീകാരം നൽകില്ല: ദേശീയ മെഡിക്കൽ കമ്മീഷൻ
കോഴിക്കോട് : യുദ്ധം തുടരുന്ന ഉക്രയ്‌നിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് അംഗീകാരം നൽകാനാകില്ലെന്ന് നാഷണൽ മെഡിക്കൽ കമീഷൻ. നേരത്തേ എൻ.എം.സി ഇറക്കിയ സർക്കുലർ പ്രകാരം നാലാം വർഷംവരെ തിയറി ക്ലാസുകൾക്ക് ഓൺലൈൻ പഠനത്തിന് അനുമതി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഓൺലൈൻ ക്ലാസുകൾക്ക് അംഗീകാരം ഉണ്ടാവില്ലെന്ന് കാണിച്ച് എൻ.എം.സി സർക്കുലർ ഇറക്കിയത്.
ഇപ്പോഴും യുദ്ധം തുടരുന്നതിനാൽ ഉക്രയ്‌നിൽ പഠനം പൂർണതോതിൽ നടത്താനായിട്ടില്ല. നേരത്തേ കോവിഡ് മൂലവും മാസങ്ങൾ റഗുലർ ക്ലാസുകൾ നഷ്ടമായിരുന്നു. ഓൺലൈൻ ക്ലാസ് കാലയളവിൽ നഷ്ടമായ പ്രാക്ടിക്കൽ പരിശീലനം പിന്നീട് നടത്താനും ഇതുമായി ബന്ധപ്പെട്ട കോമ്പൻസേറ്ററി സർട്ടിഫിക്കറ്റ് സമർപ്പിക്കാനുമാണ് എൻ.എം.സി അനുമതി നൽകിയത്. നൂറുകണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ഉത്തരവ്.
യുദ്ധത്തെ തുടർന്ന് ഉക്രയ്‌നിലെ പഠനം നിർത്തി അയൽരാജ്യങ്ങളിലെ സർവകലാശാലകളിൽ ചേർന്ന വിദ്യാർഥികളെയും ഉക്രയ്‌നിൽ മടങ്ങിയെത്തി പഠനം പുനരാരംഭിച്ചവരേയും പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കും. കൃത്രിമം നടന്നെങ്കിൽ കണ്ടെത്തണമെന്നും എൻ.എം.സി.യുടെ അനുമതിയോടെ ഓൺലൈൻ പഠനം നടത്തിയ വിദ്യാർഥികളെ പ്രതിസന്ധിയാക്കുന്നത് അനീതിയാണെന്നും ഓൾ കേരള ഉക്രയ്‌ൻ മെഡിക്കൽ സ്‌റ്റുഡന്റ്‌സ് ആൻഡ് പാരന്റ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
പത്തുവർഷത്തിനകം മെഡിക്കൽ പഠനത്തിന്റെ നടപടിക്രമം പൂർത്തിയാക്കണമെന്നാണ് എൻ.എം.സി.യുടെ ചട്ടം. യുദ്ധവും കോവിഡും നീണ്ട കാലയളവിൽ പഠനം മുടക്കിയ സാഹചര്യത്തിൽ നല്ലൊരു ശതമാനം വിദ്യാർഥികൾക്ക് ഇതിനാവില്ല. വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർ ഒരു വർഷം ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കണം. പ്രൊവിഷണൽ സർട്ടിഫിക്കറ്റും ഇന്റേൺഷിപ്പും വൈകുന്നത് ലക്ഷങ്ങൾ വായ്പയെടുത്ത് പഠനം നടത്തുന്നവർക്ക് വലിയ പ്രതിസന്ധിയാകുന്നു.
Kerala
ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി പണിമുടക്ക്
പണിമുടക്കൊഴിവാക്കാന്‍ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു.ശമ്പളവിതരണത്തില്‍ പോലും മാനേജ്‌മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി. എട്ടരവര്‍ഷത്തിനിടെ ഒരിക്കല്‍പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശ്ശിക. മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശ്ശികയില്ല.ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
Kerala
കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു
ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.
Kerala
കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം
തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.
ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു