മുരിങ്ങോടിയിൽ വ്യാപാരിയെ മൂന്നംഗ സംഘം കടയിൽ കയറി മർദ്ദിച്ചു

പേരാവൂർ: മുരിങ്ങോടിയിൽ വ്യാപാരിയെ മൂന്നംഗ സംഘം കടയിൽ കയറി മർദ്ദിച്ചു. സെൻട്രൽ മുരിങ്ങോടിയിലെ കെ.എം.സ്റ്റോഴ്‌സ് ഉടമ കളത്തിൻ പ്രതാപനാണ്(52) മർദ്ദനമേറ്റത്. പ്രതാപനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരൻ പ്രദീപനെയും (58) സംഘം മർദ്ദിച്ചു. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. മുഴക്കുന്ന് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘമാണ് മർദ്ദിച്ചതെന്ന് പ്രതാപൻ പറഞ്ഞു. പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.