പേരാവൂർ സെയ്ന്റ് ജോസഫ് എച്ച്.എസ് 1978 ബാച്ച് പത്താം ക്ലാസുകാരുടെ സംഗമം

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ 1978 ബാച്ച് പത്താം ക്ലാസുകാരുടെ സംഗമം ‘ഓർമ 78’ പേരാവൂരിൽ നടന്നു. ശശി തടുക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ബേബിജോൺ തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. ബാച്ചംഗംവും റിട്ട. ഡി.വൈ.എസ്.പി.യും മുൻ സംസ്ഥാന സീനിയർ ചെസ് ചാമ്പ്യനും ചെസ് അസോസിയേഷൻ കേരള ജന.സെക്രട്ടറിയുമായ വി.എൻ. വിശ്വനാഥനെ ആദരിച്ചു.
അന്തരിച്ച സഹപാഠികളായ ബേബി തോമസ്, ജി. രവി എന്നിവരെ കെ.വി. ചന്ദ്രൻ അനുസ്മരിച്ചു. കെ. മണികണ്ഠൻ, അന്നക്കുട്ടി വരകുകാലായിൽ, കെ.വി. രാജേന്ദ്രൻ, വിൻസന്റ് കിഴക്കയിൽ, വി.എൻ. വിശ്വനാഥൻ, ചെറിയാൻ തെക്കേടത്ത്, ടി.ജെ. പ്രസാദ് എന്നിവർ സംസാരിച്ചു.