കുനിത്തല ശ്രീനാരായണ മഠം ഉന്നത വിജയികളെ അനുമോദിച്ചു

പേരാവൂർ : കുനിത്തല ശ്രീനാരായണ ഗുരു മഠം എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രമതി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി. യമുന, സുജിത് മങ്ങാടൻ, ജയചന്ദ്രബോസ്, കളത്തിൽ പുരുഷോത്തമൻ, പ്രജീഷ് മമ്പള്ളി, എൻ. അശോകൻ, രവി വാച്ചാലി, കെ. ശിവദാസൻ, കെ.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.