Kerala
പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവിന് 103 വർഷം കഠിനതടവ്

മഞ്ചേരി : പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിന് 103 വർഷം കഠിനതടവും മൂന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ അൻസിഫിനെ (25)യാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം അഷ്‌റഫ് ശിക്ഷിച്ചത്. ബലാത്സംഗത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും 30 വർഷംവീതം കഠിനതടവും ഒരുലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ. ബാലിക സംരക്ഷണ നിയമപ്രകാരം 40 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമടക്കണം.
പിഴയടക്കാത്ത പക്ഷം മൂന്ന് വകുപ്പുകളിലും മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ചുകയറിയതിന് മൂന്നുവർഷം കഠിന തടവ്, അരലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം രണ്ടുമാസത്തെ അധിക തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. പ്രതി പിഴയടക്കുന്ന തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചു.
2021 ഒക്‌ടോബർ 10ന് പുഴയരികിലും നവംബർ 28ന് പെൺകുട്ടിയുടെ വീട്ടിലും അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. ശാരീരിക അസ്വാസ്ഥ്യമുണ്ടായ കുട്ടിയെ വീട്ടുകാർ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് എടവണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സോമസുന്ദരൻ 18 സാക്ഷികളെ വിസ്തരിച്ചു. ഇൻസ്‌പെക്ടറായിരുന്ന അബ്ദുൽ മജീദാണ് കേസന്വേഷിച്ചത്.
Kerala
സ്കൂൾ പരിസരം, പെട്ടിക്കടകൾ മുതൽ ഹോട്ടലുകളിൽ വരെ പരിശോധന


സംസ്ഥാനതലത്തിൽ ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനായി സമഗ്ര നടപടികൾ സ്വീകരിക്കാൻ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധനകൾ ഉർജ്ജിതമാക്കും. മുൻപ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളിലും ഒളിത്താവങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തും.
കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകൾ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കും അതുപോലെതന്നെ ഹോട്ടലുകൾ/ റിസോർട്ടുകൾ എന്നിവിടങ്ങളിലെ എല്ലാ ഡിജെ പാർട്ടികളും കർശന നിരീക്ഷണത്തിനു വിധേയമാക്കും. ഇങ്ങനെയുള്ള മിക്ക സ്ഥലങ്ങളിലും മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം കണ്ടുവരുന്നുണ്ട്.
വാണിജ്യ ഇടത്തരം കേസുകളുടെ വിചാരണ ജില്ലാ പോലീസ് മേധാവികൾ രണ്ടാഴ്ചയിലൊരിക്കൽ അവലോകനം നടത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് തടയിടാനായി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കും. റെയിൽവേ പോലീസ് സൂപ്രണ്ടിന്റെ ഏകോപനത്തിലാണ് ഇത് ചെയ്യുന്നത്. മയക്കുമരുന്ന് കണ്ടെത്തുന്നതിന് പ്ലാറ്റ്ഫോമുകളിൽ സ്നിഫർ നായ്ക്കള നിയോഗിക്കും.
സൈബർ ഡോം ടീമും എസ്എസ്‌ബിയിലെ ടെക്‌നിക്കൽ ഇൻ്റലിജൻസ് വിങ്ങും ഡാർക്ക് നെറ്റിൽ വ്യാപാരം ചെയ്യുന്ന മയക്കുമരുന്നുകളെക്കുറിച്ചും അന്തർസംസ്ഥാന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര ഡീലർമാരെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കും . ഇതുകൂടാതെ, യോദ്ധാവ് (9995966666), ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് നമ്പർ (9497927797, 9497979794) എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ജില്ലാ പൊലീസ് മേധാവികളെ ഉടൻ അറിയിക്കുകയും, ഇങ്ങനെ ലഭിച്ച വിവരങ്ങൾ ക്രോഡീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവികൾക്ക് കൃത്യമായ ഒരു സംഘം ഉണ്ടായിരിക്കുകയും ചെയ്യും. ജനമൈത്രി പദ്ധതി സജീവമാക്കുകയും, മയക്കുമരുന്ന് പ്രശ്നത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും മയക്കുമരുന്ന് വ്യാപാരികളുടെ പ്രാദേശിക വിവരങ്ങൾ ശേഖരിക്കുന്നതിനുമായി റസിഡൻസ് അസോസിയേഷനുകൾ/എൻജിഒകൾ, കോർഡിനേഷൻ കമ്മിറ്റികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കും.
ഇതുകൂടാതെ, ലഹരിവസ്തുക്കളുടെ പ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മയക്കുമരുന്ന് ഉപയോഗം വേരോടെ പിഴുതെറിയുന്നതിനുമായി സ്‌കൂളുകളിലും കോളേജുകളിലും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, ആൻ്റി നാർക്കോട്ടിക് ക്ലബ്ബുകൾ, ക്ലീൻ കാമ്പസ്-സേഫ് ക്യാമ്പസ് പദ്ധതികൾ എന്നിവ സജീവമാക്കും.സോണൽ IGP യും റേഞ്ച് DIG മാരും എല്ലാ പ്രവർത്തനങ്ങളും പ്രതിമാസ അടിസ്ഥാനത്തിൽ അവലോകനം ചെയ്യും. അവലോകന യോഗത്തിൽ സോണൽ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ ജില്ലാ പൊലീസ് മേധാവികൾ എന്നിവർ പങ്കെടുത്തു.
Kerala
ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ആറ്റുകാൽ പൊങ്കാല ഇന്ന്


ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. നിവേദ്യം ഉച്ചയ്ക്ക് 1.15 ന്.ഇന്നലെ വൈകിട്ട് ദേവി ദർശനത്തിനായി നീണ്ട ക്യൂ ആണ് ആറ്റുകാൽ ക്ഷേത്രത്തിൽ ഉണ്ടായത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്.അതേസമയം സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
Kerala
വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി


വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി. ജനവാസമേഖലയോട് ചേര്‍ന്നുള്ള നെല്ലിമുണ്ടയിലെ തേയിലത്തോട്ടത്തിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ ആഴ്ച ഇതേ തേയിലത്തോട്ടത്തിന്റെ മറുവശത്ത് മറ്റൊരു പുലിയെ കെണിവച്ച് പിടിച്ചിരുന്നു. എന്നാല്‍ കെണിയില്‍ മുന്‍കാലുകള്‍ പെട്ടനിലയിലായതിനാല്‍ പിന്നീട് മയക്കുവെടി വച്ച് വല ഉപയോഗിച്ചായിരുന്നു പുലിയെ പിടികൂടിയത്. ആളുകളെ ആക്രമിച്ചതായി വിവരമില്ലെങ്കിലും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനാല്‍ ഭീതിയിലാണ് പ്രദേശവാസികള്‍.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്