കൊട്ടിയൂർ ഉത്സവം; മണത്തണയിൽ അന്നദാനം തുടങ്ങി

പേരാവൂർ :കൊട്ടിയൂർ തീർത്ഥാടകർക്ക് വിവേകാനന്ദ ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ മണത്തണയിൽ അന്നദാനം തുടങ്ങി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.വിവേകാനന്ദ ഗ്രാമസേവാ സമിതി രക്ഷാധികാരി കോലഞ്ചിറ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഡോ.വി. രാമചന്ദ്രൻ, ആക്കൽ കൈലാസ നാഥൻ, ബേബി സോജ, ശ്രീശൻ നാമത്ത് എന്നിവർ സംസാരിച്ചു. മണത്തണ ടൗണിന് സമീപം ഗണപതി കോവിലിനു മുൻ വശത്തായാണ് അന്നദാന കേന്ദ്രം.