കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണയിൽ

പേരാവൂർ: കുടുംബശ്രീ, ഓക്‌സിലറി ഇരിട്ടി ക്ലസ്റ്റർതല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഹൈസ്‌കൂളിൽ നടക്കും. ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങളും വ്യാഴാഴ്ച സ്റ്റേജിന മത്സരങ്ങളും നടക്കും. ഇരിട്ടി, പേരാവൂർ ബ്ലോക്കുകളിലെ സി.ഡി.എസ്സുകളും ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ, പടിയൂർ, ഇരിക്കൂർ സി.ഡി.എസ്സുകളും ചേർന്ന് 18 സി.ഡി.എസ്സുകളിൽ നിന്നായി 800-ൽ പരം കലാകാരികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ശിങ്കാരി മേളം മത്സരം പേരാവൂർ പഞ്ചായത്ത് മിനി സ്റ്റേജിൽ നടക്കും. നാലു വേദികളിലായി 40 സ്‌റ്റേജ്- സ്‌റ്റേജിതര മത്സരങ്ങളുണ്ടാവും.