കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ പ്രിന്‍സിപ്പല്‍ നിയമനം

കണ്ണൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജിയുടെ കീഴിലുള്ള കണ്ണൂര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനായി യു. ജി. സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.
യോഗ്യരായവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ മെയ് 28ന് വൈകിട്ട് അഞ്ച് മണിക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജി – കണ്ണൂര്‍, കിഴുന്ന പി. ഒ, തോട്ടട, കണ്ണൂര്‍ 7 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390, 2965390.