Connect with us

Kerala

എസ്.എസ്.എൽ.സി: അടുത്ത വർഷം മുതൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം

Published

on

Share our post

തിരുവനന്തപുരം : അടുത്ത അധ്യയനവർഷം മുതൽ കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷ പാസാവാൻ നിശ്ചിത മാർക്ക് വേണമെന്ന സമ്പ്രദായം കൊണ്ടുവരും. പരീക്ഷാ മൂല്യനിർണയത്തിന് പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 

എഴുത്തുപരീക്ഷയിൽ പാസാവാൻ നിശ്ചിത മാർക്ക് വേണമെന്നതാണ് പേപ്പർ മിനിമം. ഇതനുസരിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിക്കുന്നതിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടണം. ഇതനുസരിച്ച് 40 മാർക്കുള്ള വിഷയത്തിന് 12 മാർക്കും 80 മാർക്കുള്ള വിഷയത്തിന് 24 മാർക്കും നേടിയാലേ വിജയിക്കാൻ കഴിയൂ. 

ജയിക്കാൻ വേണ്ട മിനിമം മാർക്ക് സംവിധാനം നിലവിൽ ഹയർ സെക്കൻഡറിയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.


Share our post

Breaking News

വയനാട് മാനന്തവാടിയിൽ കടുവ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

Published

on

Share our post

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ല വനമേഖലയിലെ രാധയാണ് മരിച്ചത്. ഭർത്താവ് അച്ചപ്പൻ വനംവകുപ്പ് വാച്ചറാണ്.എസ്റ്റേറ്റ് തൊഴിലാളിയായ രാധ വനത്തില്‍ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു. ആക്രമിച്ച കടുവ കാട് കയറിയോ എന്ന് വ്യക്തമല്ലെന്നും ജാഗ്രത വേണമെന്നും വനംവകുപ്പ് അറിയിച്ചു.


Share our post
Continue Reading

Kerala

32,438 ഒഴിവുകൾ, റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

Published

on

Share our post

ദില്ലി: തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത. റെയിൽവേ ലെവൽ -1 ശമ്പള സ്കെയിലിലേക്ക് അപേക്ഷ ക്ഷണിച്ചു. 32,438 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 22 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി. അസിസ്റ്റന്‍റ് ബ്രിഡ്ജ്, അസിസ്റ്റന്‍റ് ലോക്കോ ഷെഡ് (ഡീസൽ), ട്രാക്ക് മെയിന്‍റനർ, അസിസ്റ്റന്റ് സി ആൻഡ് ഡബ്ല്യു, അസിസ്റ്റന്‍റ് ഡിപ്പോ (സ്റ്റോഴ്സ്), ക്യാബിൻ മാൻ, പോയിന്‍റ്സ് മാൻ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ആർ.ആർ.ബി പോർട്ടലിലെ കരിയർ വിഭാഗത്തിൽ ആർആർബി റിക്രൂട്ട്‌മെന്‍റ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിശദമായ നോട്ടിഫിക്കേഷൻ ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റുകൾ (പിഇടി), ഡോക്യുമെന്‍റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയ്ക്ക് ശേഷമായിരിക്കും നിയമനം. 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.2025 ജനുവരി 1-ന് 18നും 36നും ഇടയ്ക്കായിരിക്കണം പ്രായം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും വിമുക്ത ഭടന്മാർക്കും എസ്‌സി, എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങൾക്കും അപേക്ഷാ ഫീസിൽ ഇളവുണ്ട്. 250 രൂപ അടച്ചാൽ മതി.


Share our post
Continue Reading

Kerala

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്

Published

on

Share our post

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്. ഹയർസെക്കൻഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളിൽ ഇൻവെജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം പാലക്കാട് മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയിരുന്നു. പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു.ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടിച്ചു. ഫോണ്‍ അധ്യാപകൻ, പ്രധാന അധ്യാപകന്‍റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്‍റെ മുറിയിൽ എത്തിയത്.

തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.


Share our post
Continue Reading

Trending

error: Content is protected !!