പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 78.69

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. റെഗുലർ വിഭാഗത്തിൽ 374755 പേർ പരീക്ഷയെഴുതി 294888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.69 വിജയശതമാനം. മുൻ വർഷം ഇത്. 88.95 ശതമാനമായിരുന്നു . 4.26 വിജയശതമാനം കുറഞ്ഞു. 39242 പേർ എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് നേടി.
സയൻസ് – 84.84
കൊമേഴ്സ‌് – 76.11
. ഹ്യുമാനിറ്റിക്സ് -67.09
വിജയ ശതമാനം കൂടുതലുള്ള ജില്ല എറണാകുളവും കുറവുള്ള ജില്ല വയനാടുമാണ്. മലപ്പുറം ജില്ലയിലാണ് കൂടുതൽ എപ്ലസ്. 105 പേർ ഫുൾ മാർക്ക് നേടി.
63 സ്കൂളുകൾ സമ്പൂർണ്ണ വിജയം നേടി ഇതിൽ 7 സർക്കാർ സ്കൂളുകളുമുണ്ട്.ജൂൺ 12 മുതൽ 20 വരെ സേ പരീക്ഷ നടക്കും. മെയ് 14 മുതൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം.
പരീക്ഷ ഫലം അറിയാം
www.results.kite.kerala.gov.in