Connect with us

THALASSERRY

ആറുവരിപ്പാതയിൽ ഡ്രൈവിങ് അറിയാതെ ഡ്രൈവർമാർ; 50 ദിവസത്തിനിടെ 60 അപകടങ്ങൾ

Published

on

Share our post

മാഹി : ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. ആറുവരിപ്പാതയിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രധാന വില്ലനാണ്. ഈസ്റ്റ് പള്ളൂരിൽ ചൊക്ലി–സ്പിന്നിങ് മിൽ റോഡ് കടന്നു പോകുന്ന ബൈപാസ് സിഗ്നൽ പോസ്റ്റിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. ബൈപാസ് തുറന്ന് 50 ദിവസങ്ങൾ പിന്നിടുമ്പോൾ സിഗ്നൽ ജംക്‌ഷനിൽ അറുപതിലേറെ അപകടങ്ങൾ നടന്നു. പലതും സിഗ്നൽ സംവിധാനം അറിയാതെ വാഹനങ്ങൾ മുന്നോട്ട് എടുത്തപ്പോൾ സംഭവിച്ചതാണ്.

ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്.ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ പിഴവ് കാരണം സംഭവിക്കുന്ന അപകടങ്ങൾ സംഭവസ്ഥലത്തുതന്നെ സംസാരിച്ച് തീർപ്പാക്കുന്നത് ഇവിടെ പതിവു കാഴ്ചയാണ്. 15 കേസുകൾ മാത്രമാണ് പൊലീസിനു മുന്നിലേക്ക് എത്തിയത്. സിഗ്നൽ മാറുന്നത് ശ്രദ്ധിക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരാണ് അപകമുണ്ടാക്കുന്നതെന്ന് സിഗ്നൽ പോസ്റ്റിൽ ഡ്യൂട്ടിയിലുഉള്ള പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

മൂന്നു വരിയിൽ വാഹനങ്ങൾ മറികടക്കുന്നത് എങ്ങനെയെന്ന് അറിയാത്തതും യു ടേണിന് അനുവാദമില്ലാത്ത സ്ഥലത്ത് വാഹനം തിരിക്കാൻ ശ്രമിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്. സർവീസ് റോഡ് ഉപയോഗിക്കുന്നതു തോന്നിയതു പോലെയാണെന്നും പരാതിയുണ്ട്. സർവീസ് റോഡിൽ എവിടെ നിന്നാണ് ബൈപാസിൽ പ്രവേശിക്കേണ്ടത് എന്നതിലും ചില ഡ്രൈവർമാർക്ക് ധാരണയില്ല. ഈസ്റ്റ് പള്ളൂരിൽ നിന്നും പാറാൽ ഭാഗം വരെ ബൈപാസിന്റെ ഇടത് ഭാഗത്ത് സർവീസ് റോഡ് പൂർണമല്ല. ഫലത്തിൽ യു ടേൺ സംവിധാനം ലംഘിച്ചും ഈ ഭാഗത്ത് തോന്നിയതു പോലെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.

ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ സംവിധാനം ഫലപ്രദമായി നടപ്പാക്കാൻ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ബൈപാസ് വൈദ്യുതീകരിച്ച് വിളക്കുകൾ സ്ഥാപിക്കാത്തതും പ്രശ്നം ഗുരുതരമാക്കുന്നു. ക്യാമറകളും സ്ഥാപിച്ചിട്ടില്ല.


Share our post

THALASSERRY

അറ്റകുറ്റപ്പണികൾക്കായി എടക്കാട് റെയിൽവെ ഗേറ്റ് നാളെ അടച്ചിടും

Published

on

Share our post

തലശ്ശേരി: എടക്കാട് കുളം റെയിൽവെ ഗേറ്റ് നാളെ അടച്ചിടും.എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതൽ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.


Share our post
Continue Reading

THALASSERRY

തലശേരിയിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ; രോഗി മരിച്ചു

Published

on

Share our post

തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.

ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ

Published

on

Share our post

ത​ല​ശ്ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ക​ളാ​യെ​ത്തു​ന്ന 800 ഓ​ളം ബ​ധി​ര-​മൂ​ക കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ത​ല​ശ്ശേ​രി​യി​ൽ ന​ട​ക്കും.ത​ല​ശ്ശേ​രി​യി​ലെ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ സ്മാ​ര​ക ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​യി​ക​മേ​ള കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.കേ​ര​ള ബ​ധി​ര-​കാ​യി​ക കൗ​ൺ​സി​ലാ​ണ് കാ​യി​ക​മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​ണെ​ങ്കി​ലും ആ​റു​വ​ർ​ഷ​മാ​യി മേ​ള ന​ട​ത്താ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് സാ​മ്പ​ത്തി​ക​മാ​യി കൗ​ൺ​സി​ലി​നെ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​ക​ട​മ്പ മ​റി​ക​ട​ക്കാ​ൻ സ്വ​ന്ത​മാ​യി ഫ​ണ്ട് സ​മാ​ഹ​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​അ​ഷ്റ​ഫും ചെ​യ​ർ​മാ​ൻ അ​ഡ്വ. പു​രു​ഷോ​ത്ത​മ​നും പ​റ​ഞ്ഞു. സ്വാ​ഗ​ത സം​ഘം സെ​ക്ര​ട്ട​റി എം. ​എ​ൻ. അ​ബ്ദു​ൽ റ​ഷീ​ദ്, ട്ര​ഷ​റ​ർ എ.​കെ. ബി​ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!