ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല യുവസംഗമം

പേരാവൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല യുവസംഗമം കളരിപ്പയറ്റ് ദേശീയ സ്വർണ മെഡൽ ജേതാക്കളായ അനശ്വര മുരളീധരനും കീർത്തന കൃഷ്ണയും ചേർന്ന് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ഒ. പ്രതീശൻ അധ്യക്ഷത വഹിച്ചു. ബിജു നിടുവാലൂർ, ദീപു ബാലൻ, കെ. വിനോദ് കുമാർ എന്നിവർ ക്ലാസെടുത്തു. വി. യദു, എൻ. സർസിജൻ, ഡോ. കെ. ഗീതാനന്ദൻ എന്നിവർ സംസാരിച്ചു.
യുവാക്കളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനാവശ്യമായ ചർച്ചകൾ, പാട്ടുകൂട്ടം, സംവാദങ്ങൾ, കേമ്പ് ഫയർ എന്നിവ നടത്തി. വിവിധ പഞ്ചായത്തുകളിൽ നിന്ന് 40-ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.