കലാമത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം

Share our post

കണ്ണൂർ: കലാഗൃഹം കൂട്ടായ്മ ആറാം വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി, ഫോക്ഡാൻസ്, നാടോടിനൃത്തം, കേരള നടനം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, സിനിമാഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, കവിതാപാരായണം കവിതാരചന, പെൻസിൽ ഡ്രോയിങ്, ഏകാങ്കനാടകം എന്നീ ഇനങ്ങളിലാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9809923829, 9895093861, 7560861062.

വിജയികളാകുന്നവരെ സുഗതകുമാരി (സാഹിത്യം), ചുനക്കര രാമൻകുട്ടി (സംഗീതം), ആർട്ടിസ്റ്റ് നമ്പൂതിരി (ചിത്രരചന), കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ( നൃത്തം), പി.കെ. കാളൻ (നാടൻ പാട്ട്), വി.എൻ. കുട്ടി (മാപ്പിളപ്പാട്ട്), എൻ.എൻ. പിള്ള (ഏകാങ്ക നാടകം) തുടങ്ങിയവരുടെ പേരിലുള്ള അവാർഡുകൾ നൽകി ആദരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!