ക്ലാസുകൾ മെച്ചപ്പെടുത്താം; അധ്യാപകർക്കായി എ.ഐ ശില്പശാല

Share our post

തിരുവനന്തപുരം : അധ്യാപനത്തെ കൂടുതൽ മെച്ചപ്പെടുത്താൻ ചാറ്റ് ജി.പി.റ്റി പോലുള്ള ജനറേറ്റീവ് എ.ഐ സങ്കേതങ്ങൾ വഴി അനന്ത സാധ്യകളുണ്ട്. വെറ്ററിനറി സർവകലാശാല അധ്യാപകർക്കായി ദേശീയ തലത്തിൽ ഇതിനായി ശില്പശാല ഒരുക്കുന്നു . മെയ് ആറാം തീയതി രാവിലെ ഒൻപത് മുതൽ അഞ്ച് വരെയാണ് പരിശീലനം. സ്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകർക്ക് പങ്കെടുക്കാം.

സാമൂഹ്യ മാധ്യമങ്ങൾ വിദ്യാർത്ഥികളുടെ സമയം അപഹരിക്കുമ്പോൾ അവരെ ക്ലാസ് വിഷയങ്ങളിലേക്ക് തിരിച്ചെത്തിക്കാം. ചാറ്റ് ജി.പി.റ്റി.യുടെ സഹായത്തോടെ ഇതിനായി പ്രായോഗിക പരിശീലനം നൽകുകയാണ്.

തൃശൂർ മണ്ണുത്തിയിലെ വെറ്ററിനറി കാമ്പസിലെ അക്കാദമിക് സ്റ്റാഫ് കോളേജിൽ വെച്ചാണ് പരിശീലനം. നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാൻ സൗകര്യമുണ്ട്. നേരിട്ട് പങ്കെടുക്കുന്നവർക്ക് 1000 രൂപയും ഓൺലൈൻ ഉള്ളവർക്ക് 500 രൂപയുമാണ് ഫീസ്. എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ക്ലാസ് വീഡിയോകളും നൽകും. പൂനെയിലെ എസ്പയർ ടെക്നോളജീസ് ഡയറക്ടറായ ഡോ.സുരേഷ് നമ്പൂതിരിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. താത്പര്യമുള്ളവർക്ക് 9446203839 എന്ന നമ്പറിൽ ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!