Connect with us

Kerala

വീട്ടിലെ സത്കാരത്തിനിടെ ചീട്ടുകളി, തര്‍ക്കം; കത്രിക കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു

Published

on

Share our post

പാലാ(കോട്ടയം): പ്രവിത്താനത്ത് സത്കാരത്തില്‍ പങ്കെടുത്തവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമൊടുവില്‍ കത്രികകൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. പ്രവിത്താനം ചെറിയന്‍മാക്കല്‍ ലിബിന്‍ ജോസ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോടിയാനിച്ചിറ കണിയാന്‍മുകളില്‍ ബിനീഷിന്റെ വീട്ടിലായിരുന്നു സംഭവം.

ഈ വീട്ടിലെ കുട്ടിയുടെ ആദ്യ കുര്‍ബാന ചടങ്ങിനോടനുബന്ധിച്ചു നടന്ന സത്കാരത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ ചീട്ടുകളിച്ചു. ഇതിനിടെ തര്‍ക്കം ഉണ്ടായി. തുടര്‍ന്നാണ് ലിബിന് കുത്തേറ്റത്. ബിനീഷിന്റെ ബന്ധുക്കളും ലിബിന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ലിബിനെ ഉടന്‍ പാലായിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു.

ജോസുകുട്ടിയുടെയും ലൂസിയുടെയും മകനാണ് ലിബിന്‍. സഹോദരങ്ങള്‍: ലിന്റോ, ലിജോ. ലിബിന്റെ സംസ്‌കാരം തിങ്കളാഴ്ച 2.30-ന് പ്രവിത്താനം സെയ്ന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.


Share our post

Breaking News

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്നു വയസുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

Published

on

Share our post

റാന്നി: പമ്പ-എരുമേലി ശബരിമല പാതയില്‍ നാറാണംതോട് മന്ദിരം പടിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു വയസ്സുള്ള കുട്ടി മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പത്തിലധികം തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 3.15 ഓടെ യാണ് അപകടം.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്.


Share our post
Continue Reading

Kerala

കീം: അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാം

Published

on

Share our post

തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലെ(കീം 2024) പ്രവേശനത്തിനു സമർപ്പിച്ച അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള തീയതി മേയ് 15-നു വൈകീട്ട് മൂന്നുവരെ നീട്ടി. വിവരങ്ങൾക്ക് www.cee.kerala.gov.in. ഫോൺ: 0471-2525300.


Share our post
Continue Reading

Kerala

ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്ന് മുതൽ

Published

on

Share our post

തൃശൂർ :ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്നിന്‌ ആരംഭിക്കും. ബാഡ്‌മിന്റൺ അസോസിയേഷൻ അണ്ടർ 11, 13, 15, 17, 19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും, പുരുഷ–-വനിതാ വിഭാഗത്തിലും, 35+, 40+, 45+, 50+, 55+, 60+, 65+, 70+ പുരുഷ വിഭാഗത്തിൽ സിഗിംൾസും ഡബിൾസും 35 വയസ്സിനു മുകളിലുള്ള എല്ലാവർക്കുമായി ഒരു കാറ്റഗറിയിൽ വനിതാ സിഗിംൾസ്, വനിതാ ഡബിൾസ്, മിക്‌സഡ് ഡബിൾസ് വിഭാഗങ്ങളിലാണ്‌ മത്സരം.

തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വ്യാഴം വൈകിട്ട് അഞ്ചിനുമുമ്പ്‌ കെ.ബി.എസ്‌.എ പോർട്ടിൽ രജിസ്റ്റർ ചെയ്യണം. 
കെ.ബി.എസ്‌.എ ഐ.ഡി എടുക്കാത്തവർക്ക്‌ 20-നു മുമ്പ്‌ ഐ.ഡി എടുക്കാം. ഫോൺ: 9446996262, 9387726873, 9847150449. ‬‎


Share our post
Continue Reading

Kannur8 mins ago

കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി യുവാക്കൾ പിടിയിൽ

Breaking News1 hour ago

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്നു വയസുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

Kerala2 hours ago

കീം: അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാം

PERAVOOR2 hours ago

പേരാവൂര്‍ ബ്ലോക്കിൽ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ തുടങ്ങി

Kerala2 hours ago

ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്ന് മുതൽ

Kerala3 hours ago

കതിരൂർ ബാങ്ക്‌–ഐ.വി ദാസ്‌ പുരസ്‌കാരം മനോഹരൻ മോറായിക്കും ഡോ. അരുൺകുമാറിനും

Kerala4 hours ago

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, രണ്ടേകാല്‍ ലക്ഷം രൂപ പിഴ

Kannur4 hours ago

അംഗൻവാടിയിൽ ചൂട് പാൽ നൽകി കുട്ടിക്ക് പൊള്ളലേറ്റ സംഭവം: അധ്യാപികക്കും ഹെൽപ്പറിനും സസ്പെൻഷൻ

Kerala4 hours ago

പ്ലസ് വൺ അപേക്ഷ നാളെ മുതൽ

Kerala5 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!