പോക്‌സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Share our post

തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. കാട്ടിക്കുളം ചേലൂർ പിണക്കാട്ടു പറമ്പിൽ വീട്ടിൽ പി.ജെ. ജോബി (51)യെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്‌തത്‌. 2021-ലായിരുന്നു കേസിനാസ്‌പദമായ സംഭവം.

പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ജോബിയെ മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!