മലയോരത്ത് മഞ്ഞപ്പിത്തം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പേരാവൂർ : വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
* പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം നന്നായി തിളപ്പിക്കുക.
* ജലം ഫിൽറ്റർ ചെയ്യുന്നതിലൂടെ ബാക്ടീരിയകൾ മാത്രമേ നശിക്കൂ. മഞ്ഞപ്പിത്തത്തിന് കാരണമായ വൈറസ് നശിക്കണമെങ്കിൽ വെള്ളം തിളപ്പിക്കുക തന്നെ വേണം.
* തിളപ്പിച്ച വെളളം തണുപ്പിക്കാനായി അതിൽ പച്ചവെള്ളം ഒഴിക്കരുത്. അങ്ങനെ ചെയതാൽ പച്ചവെളളത്തിലെ വൈറസ് രോഗം പകർത്തും.
* തണുത്തതും തുറന്നു വച്ചതുമായ യാതൊരു ഭക്ഷണ സാധനങ്ങളും കഴിക്കരുത്.
* മലമൂത്ര വിസർജനം കക്കൂസുകളിൽ മാത്രമാക്കുക.
* ഭക്ഷണം കഴിക്കുന്നതിനു മുമ്പും, ശുചിമുറി ഉപയോഗിച്ചതിനുശേഷവും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
* കുട്ടികളുടെ വിസർജ്യങ്ങൾ കക്കൂസുകളിൽ മാത്രം നിക്ഷേപിക്കുക.
* രോഗലക്ഷണങ്ങൾ കണ്ടാൽ മൂന്ന് ആഴ്‌ചയെങ്കിലും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വിശ്രമിക്കുക.
* രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.
* രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ വിവരം അറിയിക്കുക.
* അശാസ്ത്രീയ ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കാതിരിക്കുക
കെ. ജി. കിരൺ,മെഡിക്കൽ ഓഫീസർ, മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രം.