Kannur
യു.ജി.സി-നെറ്റ് ജൂണ്‍ 16ന്; രജിസ്ട്രേഷൻ മെയ് പത്ത് വരെ

കണ്ണൂർ : ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെ.ആർ.എഫ്) പി.എച്ച്.ഡി പ്രവേശനത്തിനുമുള്ള ദേശീയ യോഗ്യതാ നിർണയ പരീക്ഷയായ ‘യു.ജി.സി-നെറ്റ്’ 2024 ജൂണ്‍ 16ന് നടത്തും.
നാഷനല്‍ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല. ഇന്ത്യയൊട്ടാകെ 360 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. കേരളത്തില്‍ ആലപ്പുഴ, ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂർ, തിരുവനന്തപുരം, തൃശൂർ, വയനാട്, ലക്ഷദ്വീപില്‍ കവരത്തി എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
പരീക്ഷ: ഒ.എം.ആർ അധിഷ്ഠിത പരീക്ഷയില്‍ രണ്ട് പേപ്പറുകളാണുള്ളത്. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങള്‍. പേപ്പർ ഒന്നില്‍ അധ്യാപന അഭിരുചി വിലയിരുത്തുന്ന 50 ചോദ്യങ്ങള്‍, 100 മാർക്കിന്. ഇതില്‍ റീസണിങ് എബിലിറ്റി, റീഡിങ് കോംപ്രിഹെൻഷൻ, പൊതുവിജ്ഞാനം മുതലായവയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാകും.
പേപ്പർ രണ്ടില്‍ ‘പി.ജി’ തലത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള 83 വിഷയങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഡൊമൈൻ വിഷയത്തിലുള്ള അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളാണുണ്ടാവുക.
എല്ലാ ചോദ്യങ്ങള്‍ക്കും നിർബന്ധമായും ഉത്തരം കണ്ടെത്തണം. പരമാവധി മൂന്ന് മണിക്കൂർ സമയം അനുവദിക്കും. ശരിയുത്തരത്തിന് 2 മാർക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ മാർക്ക് കുറക്കില്ല.
നെറ്റ് പരീക്ഷയില്‍ ആന്ത്രോപ്പോളജി, അറബ് കള്‍ചർ ആൻഡ് ഇസ്‍ലാമിക് സ്റ്റഡി, അറബിക്, ആർക്കിയോളജി, കോമേഴ്സ്, കമ്ബ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ക്രിമിനോളജി, ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഇക്കണോമിക്സ്, എജുക്കേഷൻ, ഇലക്‌ട്രോണിക് സയൻസ്, ഇംഗ്ലീഷ്, മലയാളം അടക്കമുള്ള ഭാഷാ വിഷയങ്ങള്‍.
എൻവയണ്‍മെന്റല്‍ സയൻസ്, ഫോറൻസിക് സയൻസ്, ജ്യോഗ്രഫി, ഹോം സയൻസ്, ലേബർ വെല്‍ഫെയർ/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ലോ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാനേജ്മെന്റ്, ഫിലോസഫി, ഫിസിക്കല്‍ എജുക്കേഷൻ, പൊളിറ്റിക്കല്‍ സയൻസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യല്‍ മെഡിസിൻ ആൻഡ് കമ്യൂണിറ്റി ഹെല്‍ത്ത്, സോഷ്യല്‍ വർക്ക്, സോഷ്യോളജി, വിഷ്വല്‍ ആർട്സ്, വിമെൻ സ്റ്റഡീസ്, ഉറുദു, യോഗ അടക്കമുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാർക്കില്‍ കുറയാതെ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒ.ബി.സി-എൻ.സി.എല്‍/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജൻഡർ വിഭാഗങ്ങളില്‍പെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ജെ.ആർ.എഫിന് പ്രായപരിധി 30 വയസ്സാണ്. നിയമാനുസൃത വയസ്സിളവുണ്ട്. അസി.പ്രഫസർ, പിഎച്ച്.ഡി പ്രവേശനത്തിന് പ്രായപരിധിയില്ല. വിശദവിവരങ്ങളടങ്ങിയ ‘യു.ജി.സി-നെറ്റ്’ വിജ്ഞാപനം https://ugcnet.nta.ac.in, www.nta.ac.in ല്‍ ലഭിക്കും.
അപേക്ഷ: പരീക്ഷ/അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 1150 രൂപ, ഇ.ഡബ്ല്യു.എസ്/ഒ.ബി.സി നോണ്‍ ക്രീമിലെയർ വിഭാഗത്തിന് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജൻഡർ വിഭാഗങ്ങള്‍ക്ക് 325 രൂപ. മേയ് 10 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. മേയ് 12 രാത്രി 11.50 മണിവരെ ഫീസ് സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലെ ‘യു.ജി.സി-നെറ്റ് ജൂണ്‍ 2024’ ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Kannur
കണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് നേരെ ഷെറിൻ കാരണവരുടെ പരാക്രമം


കണ്ണൂര്‍: ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍ക്കെതിരെ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതിന് കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ്24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി.സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റു. മര്‍ദ്ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.ഇന്നലെ വൈകുന്നേരം പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.
Kannur
പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി


തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.
Kannur
കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി


കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി പദ്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി അനിത, ഷഫീർ അലി എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്‌സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്‌കൂട്ടറും പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ എന്നിവര്‍ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്