തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം; പേരാവൂരിൽ സർവകക്ഷിയോഗം

പേരാവൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാവൂർ പോലീസ് ഇൻസ്‌പെക്ടർ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഇരിട്ടി റോഡ് എൽ.ഡി.എഫിനും നിടുമ്പൊയിൽ റോഡ് യു.ഡി.എഫിനും കൊട്ടിയൂർ റോഡ് എൻ.ഡി.എക്കും ഉപയോഗിക്കാൻ പോലീസ് അനുമതി നല്കി.
വോട്ടെടുപ്പ് ദിവസം ബൂത്തിന്റെ 200 മീറ്റർ പരിധിക്കുള്ളിൽ യാതൊരു വിധ പ്രചാരണവും പാടില്ല. വോട്ടെടുപ്പിന്റെ പിറ്റെ ദിവസം തന്നെ സ്വകാര്യ സ്ഥലത്തുൾപ്പെടെ സ്ഥാപിച്ച മുഴുവൻ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനും സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.
സബ് ഇൻസ്‌പെക്ടർ ആർ.സി. ബിജു, പി.ആർ.ഒ എ.വി. സിബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എ. രജീഷ്, അരിപ്പയിൽ മജീദ്, ടി. വിജയൻ, കെ. ബോബി, അഡ്വ. ഷഫീർ ചെക്യാട്ട്, ബി.കെ. സക്കരിയ്യ തുടങ്ങിയവർ സംബന്ധിച്ചു.