ആലച്ചേരിയിൽ വൈവിധ്യമാർന്ന മാമ്പഴ മേള

പേരാവൂർ : ആലച്ചേരി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയം ബീ മാങ്കോസിന്റെ സഹകരണത്തോടെ മാമ്പഴ മേള സംഘടിപ്പിച്ചു. ആലച്ചേരിവായനശാല പരിസരത്ത് നടന്ന ചടങ്ങിൽഒ.എം. ജോസഫിന് ആദ്യ വില്പന നടത്തി ബീ മാങ്കോസ് പ്രതിനിധി ഷാജി ഉദ്ഘാടനം ചെയ്തു. കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കെ. ആവണി , ലൈബ്രേറിയൻ കെ.എം. സീന എന്നിവർ സംസാരിച്ചു. ഇരുപതിലധികം മാങ്ങകളുടെ പ്രദർശനവും വില്പനയും നടന്നു.