കോളയാട് മഖാം ഉറൂസ് തുടങ്ങി

കോളയാട്: കോളയാട് മഖാം ഉറൂസ് തുടങ്ങി.മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി പതാകയുയർത്തി. ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറയുടെ നേതൃത്വത്തിൽ മഖാം സിയാറത്തും മതവിജ്ഞാന സദസും നടന്നു.മഹല്ല് പസിഡന്റ് പി.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.
ഹമീദ് നെല്ലേരി, എ.ടി.കെ.മുഹമ്മദ്, കെ.പി.അസീസ്, ഒ.കെ.അഷ്‌റഫ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാത്രി ഏഴിന്സിദ്ധിക്ക് സഖാഫിയുടെ പ്രഭാഷണവും തുടർന്ന് സുബൈർ തോട്ടിക്കലിന്റെ കഥാപ്രസംഗവും. ഞായറാഴ്ച ഉച്ചക്ക് 12ന് അന്നദാനവും രാത്രി ഏഴിന് ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാരയുടെ പ്രഭാഷണവും.