Connect with us

Kerala

മികച്ച ലാഭം ലക്ഷ്യമിട്ട്‌ കെ ഫോൺ ; അഞ്ചു ലക്ഷം വീടുകളിൽ 
വാണിജ്യ കണക്ഷൻ നൽകും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ലക്ഷം വീടുകളിലേക്ക്‌ വാണിജ്യ കണക്ഷൻ നൽകാൻ സജ്ജമായി കെ ഫോൺ. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങളും സാധന സാമഗ്രികളും ഒരുക്കി. നിലവിൽ 5388 വീടുകളിൽ വാണിജ്യ കണക്‌ഷൻ നൽകിയിട്ടുണ്ട്‌. 5000 വീടുകളിൽ കണക്‌ഷൻ നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്‌. 30,438 സർക്കാർ ഓഫീസുകളിലും കണക്‌ഷൻ നൽകും.

നിലവിൽ 28,634 ഓഫീസുകളുമായി ബന്ധിപ്പിക്കുകയും 21,214 ഓഫീസുകളിൽ കണക്‌ഷൻ നൽകുകയും ചെയ്‌തു. മുഴുവൻ സർക്കാർ ഓഫീസുകളിലും കണക്‌ഷൻ നൽകുന്നതിലൂടെ വർഷം 200 കോടി വരുമാനമാണ്‌ കെ ഫോൺ പ്രതീക്ഷിക്കുന്നത്‌.

ഇന്റർനെറ്റ് ലീസ്ഡ് ലൈൻ, ഡാർക്ക് ഫൈബറുകളുടെ പാട്ടക്കരാർ എന്നിവയിലൂടെയും മികച്ച വരുമാനം ലക്ഷ്യമിടുന്നു. ഇന്റർനെറ്റ്‌ ലീസ്‌ ലൈൻ വഴി വർഷം 100 കോടിയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിനായി ഇരുനൂറിലധികം അപേക്ഷകൾ ലഭിച്ചതിൽ 34 കണക്ഷൻ നിലവിൽ നൽകി. കെ ഫോണിന്റെ ആവശ്യം കഴിഞ്ഞുള്ള 10 മുതൽ 14 വരെ കോർ ഫൈബറുകൾ പാട്ടത്തിന് നൽകുന്നതിലൂടെയും മികച്ച വരുമാനം പ്രതീക്ഷിക്കുന്നു. 4300 കിലോമീറ്റർ ഡാർക്ക് ഫൈബറുകൾ വിവിധ കമ്പനികൾക്ക് ഇതിനകം പാട്ടത്തിന് നൽകി.

സെപ്‌തംബറിനുള്ളിൽ ഇത് 10,000 കിലോമീറ്ററാക്കും. ഇതിലൂടെ 50 കോടി വരുമാനം നേടാനാകും. മാസം 15 കോടി രൂപ വീതമാണ്‌ കെ ഫോണിന്‌ ചെലവ്‌. ബെല്ലിന്‌ നൽകേണ്ട ടെൻഡർ തുക, കിഫ്ബിയിലേക്കുള്ള തിരിച്ചടവ്, ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് ചാർജ്, ഇലക്ട്രിസിറ്റി ചാർജ്‌, അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്‌, ഡിഒടിക്ക്‌ അടയ്‌ക്കേണ്ട തുക എന്നിവ ഉൾപ്പെടെയാണിത്‌. കെ ഫോണിന്‌ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം മതിയാകും തിരിച്ചടവിന്‌.

ഇതോടെ സംസ്ഥാനത്ത്‌ മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായി കെ ഫോൺ മാറും. കെ ഫോണിന്റെ ആദ്യഘട്ടത്തിലെ പദ്ധതിച്ചെലവ് 1482 കോടി രൂപയായിരുന്നെങ്കിലും 791.29 കോടി രൂപ മാത്രം ചെലവഴിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്.


Share our post

Kerala

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

Published

on

Share our post

കോഴിക്കോട്: അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.ബൈക്കിൽത്തട്ടി നിയന്ത്രണംവിട്ട ബസ് തലകീഴായിമറിയുകയായിരുന്നു.

അന്‍പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം നേരത്തേ പുറത്തുവന്നിരുന്നു. മറിഞ്ഞതിന് പിന്നാലെ ബസിന്റെ ഒരു ചെറിയഭാഗം തെറിച്ച് വഴിയാത്രക്കാരന്‍റെ ദേഹത്തുവീഴുന്നതും അപകടംകണ്ട് ആളുകള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ സ്വകാര്യസ്ഥാപനത്തില്‍ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.


Share our post
Continue Reading

Kerala

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതിയ മാനദണ്ഡങ്ങള്‍

Published

on

Share our post

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സർക്കാർ. മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കാര്‍ ഉത്തരവാണ് പുറത്തിറക്കിയത്.സുരക്ഷിതമേഖലയിലുള്ളതും ഭാഗികമായി നശിച്ചതുമായ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പുനരധിവാസത്തിന് അര്‍ഹതയില്ലെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു.ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടയാള്‍ക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കില്‍ പുനരധിവാസത്തിന് അര്‍ഹതയില്ല.വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് മാത്രമേ അര്‍ഹതയുള്ളു,ദുരന്തമേഖലയിലെ വീട് വാടകയ്ക്ക് നല്‍കിയിരിക്കുകായാണെങ്കില്‍ വാടകക്കാരന് പുതിയ വീടിന് അര്‍ഹതയുണ്ട്.വാടക വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് പുനരധിവാസ പ്രകാരം വീട് നല്‍കും.വാടകക്ക് വീട് നല്‍കിയ ആളിന് വേറെ വീടില്ലെങ്കില്‍ അവര്‍ക്കും പുതിയ വീട് അനുവദിക്കും.ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മാണത്തിലിരുന്ന വീടുകള്‍ നശിച്ചക്കുകയോ നോ ഗോ സോണിലോ ആണെങ്കില്‍ പുതിയ വീട് നല്‍കും.ഒരു വീട്ടില്‍ താമസിക്കുന്ന കൂട്ടുകൂടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ പുതിയ വീട് നല്‍കും.


Share our post
Continue Reading

Kerala

പ്രശസ്ത നടി പുഷ്പലത അന്തരിച്ചു

Published

on

Share our post

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ നായികയായി ഉൾപ്പടെ അഭിനയിച്ചു.1958-ൽ പുറത്തിറങ്ങിയ സെങ്കോട്ടൈ സിങ്കം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. 1969-ൽ തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത ‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.

എം.ജി.ആർ, ശിവാജി ​ഗണേശൻ, രജനീകാന്ത്, കമൽ ഹാസൻ എന്നിവരുടെ നായികയായും തിളങ്ങി. 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂവാസം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. നടനും നിർമാതാവുമായ എ.വി.എം രാജനാണ് ഭർത്താവ്.


Share our post
Continue Reading

Trending

error: Content is protected !!