വിദ്വേഷ പ്രസം​ഗം ; കോൺ​ഗ്രസ് വക്താവ് ഷമാ മുഹമ്മദിനെതിരെ കേസ്

Share our post

കോഴിക്കോട്: കോൺ​ഗ്രസ് വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസം​ഗത്തിന് കേസ്. കോഴിക്കോട്ട് എം.കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടത്തിയ പ്രസം​ഗത്തിനാണ് കേസ്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ക്രിസ്ത്യൻ, മുസ്ലീം പളളികൾ ഉണ്ടാകില്ലെന്നായിരുന്നു ഷമാ മുഹമ്മദിന്‍റെ പ്രസം​ഗം.

മതസ്പർദ്ധ ഉണ്ടാക്കുംവിധം പ്രസം​ഗിച്ചു എന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്.

താൻ ഒരു തെറ്റും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും ഷമ പ്രതികരിച്ചു. ഞാൻ മണിപ്പൂരിലെ കാര്യമാണ് പറഞ്ഞത്, ഒരു മതത്തിന് എതിരെയും പറഞ്ഞിട്ടില്ല. ഒരു മതവികാരവും വ്രണപ്പെടുത്തുന്ന കാര്യം പറഞ്ഞിട്ടില്ല. കോൺ​ഗ്രസ് പ്രവർത്തകരാകുമ്പോൾ കേരളാ പോലീസ് വേ​ഗം എഫ്ഐ.ആർ ഇടുന്നുണ്ട്. ഇത് ബിജെപിക്കാരുടെ കാര്യത്തിലും ആവാമെന്നും ഷമാ മുഹമ്മദ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!