തിരഞ്ഞെടുപ്പ് ദിനം നല്ലൂർ മഹല്ലിൽ ജുമുഅ നിസ്കാരത്തിന്റെ സമയത്തിൽ മാറ്റം

കാക്കയങ്ങാട് : ഏപ്രിൽ 26ന് തിരഞ്ഞെടുപ്പ് ദിനം വെള്ളിയാഴ്ച ദിവസമായതിനാൽ ജുമുഅ ബാങ്ക് വിളിച്ചയുടനെ നല്ലൂർ മഹല്ല് ജുമാ മസ്ജിദിൽ ഖുതുബയും ജുമുഅ നമസ്കാരവും നടക്കുമെന്ന് ജില്ലാ നാഇബ് ഖാളിയും മഹല്ല് ഖത്തീബുമായ വാരം ഉമർ മുസ്ലിയാർ അറിയിച്ചു. വളരെ പ്രാധാന്യമർഹിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മുഴുവൻ വോട്ടർമാരും രാജ്യത്തിന്റെ ഐക്യവും മതേതരത്വവും സ്വാതന്ത്ര്യവും നിലനിർത്താൻ വേണ്ടി വോട്ടുകൾ വിനിയോഗിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.