പേരാവൂരിൽ അധ്യാപികയെ അപമാനിച്ച സ്കൂൾ ബസ് ജീവനക്കാരനെതിരെ കേസ്

പേരാവൂർ: പഞ്ചായത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയെ സ്കൂൾ ബസ് ജീവനക്കാരൻ അപമാനിച്ചതായി പരാതി. അധ്യാപികയുടെ പരാതിയിൽ ബസ് ജീവനക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പേരാവൂർ പോലീസ് കേസെടുത്തു. അതേസമയം, ബസ് ജീവനക്കാരൻ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. സ്കൂൾ മാനേജ്മെൻ്റിനെതിരെ പ്രദേശത്ത് ജനരോഷം ഉയരുന്നുണ്ട്.