ചീങ്കണ്ണി പുഴയിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ

ആറളം ഫാം: വളയഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ. ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28)) ആണ് മരിച്ചത്. അപസ്മാര രോഗിയാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ അപസ്മാരം പിടിപെട്ടതായി കരുതുന്നു. ആറളം പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം ഇരിട്ടി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. അച്ഛൻ: ഷാജി വളയംഞ്ചാൽ. സഹോദരി: കീർത്തന മട്ടന്നൂർ.