മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെൻസ്‌ട്രുൽ കപ്പ് വിതരണവും ബോധവത്കരണവും

മാലൂർ : മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മെൻസ്‌ട്രുൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസ്സും നടത്തി. മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി ഉദ്ഘാടനം ചെയ്തു. മാലൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ കെ.ജി. കിരൺ അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ ബി.സുബിൻ, ഡോ. ജെസ്സിന, പി.എച്ച്.എൻ സുമ എന്നിവർ സംസാരിച്ചു.