അപൂർവ രോഗം ബാധിച്ച ജിഷ്ണക്ക് സഹായം വേണം

പാനൂർ: അപൂർവ രോഗം ബാധിച്ച കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ വാർഡ് 17ൽ കൂറ്റേരിയിലെ അമ്പൂന്റവിട രാജേന്ദ്രൻ -ജിജിന ദമ്പതികളുടെ ഏക മകൾ ജിഷ്ണക്ക് (19) ചികിത്സ സഹായം തേടുന്നു. ആർറ്റീരിയ വിനസ് മൽഫോർമേഷൻ അപൂർവ രോഗം ബാധിച്ച ജിഷ്ണ ചെണ്ടയാട് മഹാത്മ ഗാന്ധി കോളജിലെ ബി.കോം അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. കൂടാതെ എൻ.എസ്.എസ് വളന്റിയർ കൂടിയാണ്. കഴിഞ്ഞ ദിവസം കുന്നോത്ത്പറമ്പ് പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റി നടത്തിയ അർബുദ രോഗികൾക്കായുള്ള കേശദാന കാമ്പിൽ പങ്കെടുത്തിരുന്നു.
ജിഷ്ണയുടെ ചികിത്സക്കായി 15 ലക്ഷം രൂപ വേണം. ദിവസക്കൂലിയിൽ ജോലി ചെയ്യുന്ന പിതാവ് രാജേന്ദ്രന് മകളുടെ ചികിത്സ ചെലവ് താങ്ങാൻ കഴിയില്ല. ആവശ്യമായ സാമ്പത്തികം സ്വരൂപിക്കാൻ നാട്ടുകാർ വാർഡ് മെംബർ എൻ.കെ. അനിൽകുമാർ ചെയർമാനായും പത്മനാഭൻ കൺവീനറായും ലിബിൻ ട്രഷററായും ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട് നമ്പർ: പത്മനാഭൻ & ലിബിൻ A/c – 20260200007199. ഫെഡറൽ ബാങ്ക് പാനൂർ ബ്രാഞ്ച്. IFS Code – FDRL0002026. ഗൂഗിൾ പേ / ഫോൺ പേ – 8943130905.