Kannur
വന്യമൃഗം, റബ്ബർ വില, തൊഴിൽ നഷ്ടം മലയോരം കലിപ്പിലാണ്

കണ്ണൂർ: കാടിറങ്ങുന്ന മൃഗങ്ങളുടെ ഭീഷണി. പ്രധാന വരുമാനമാർഗമായ റബ്ബറിന്റെ വിലത്തകർച്ച, വിളനാശം എന്നിങ്ങനെ ഇക്കുറി മലയോരജനതയ്ക്ക് വോട്ട് വിഷയം പലതുണ്ട്. മൂന്ന് മുന്നണികളും മലയോരമേഖലയിലെ പ്രശ്നങ്ങളിൽ അനുഭാവപൂർവമായ നിലപാടാണ് പരസ്യമായി എടുക്കുന്നതെങ്കിലും ഇതിന്റെ ഗുണം ഇവരിലേക്ക് എത്തുന്നില്ലെന്ന പരാതി നിലനിൽക്കുന്നു. കാട്ടാനകൾ തൊഴിലാളികളെ കൊലപ്പെടുത്തുന്നതും പുലിയും കടുവയും കാടിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതും കാട്ടുപന്നികൾ വിളവുകൾ നശിപ്പിക്കുന്നതുമെല്ലാമായി ജീവിച്ചുപോകാൻ സാധിക്കാത്ത നിലയിലാണ് മലയോരമേഖലയിലുള്ളവർ. സ്ഥലം വിറ്റുപോകാൻ താൽപര്യപ്പെടുന്നവർക്ക് മുന്നിൽ പ്രശ്നബാധിത സ്ഥലം ആർക്കും വേണ്ടെന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.
കലിപ്പ് വന്യ മൃഗങ്ങളോട്
കണ്ണൂരിന്റെ മലയോര മേഖല വന്യമൃഗശല്യം മൂലം വലയുകയാണ്. പശ്ചിമഘട്ട മലനിരകളിലെ വരൾച്ചയും ഭക്ഷ്യ ക്ഷാമവുമാണ് കടുവ ഉൾപ്പൈടെ വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ പ്രേരിപ്പിക്കുന്നത്. ഈ മേഖലയിൽ ജനജീവിതം ദുസ്സഹമാണെന്ന കാര്യത്തിൽ മുന്നണി സ്ഥാനാർത്ഥികൾക്കിടയിൽ തർക്കമില്ല. മലയോര മേഖലയിൽ കുടുംബയോഗങ്ങളിലും കൺവൻഷനുകളിലുമെല്ലാം കാട്ടുമൃഗങ്ങളുടെ ശല്യം മുഖ്യ വിഷയമായി. ഏതാനും ദിവസം മുൻപാണ് കൊട്ടിയൂരിൽ നിന്ന് കടുവയെ പിടികൂടിയത്. മേഖലയിലെ ജനതയുടെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്നാണ് സ്ഥാനാർത്ഥികൾ നൽകുന്ന ഉറപ്പ്. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും സ്ഥാനാർത്ഥികൾ ഉയർത്തുന്നുണ്ട്.
വലിഞ്ഞു നീളുന്നു വാഗ്ദാനങ്ങൾ
റബർ കർഷകരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കബളിപ്പിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. റബർ ഉൽപാദക സംഘങ്ങളുടെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങളാണ് സമീപകാലത്ത് നടന്നത്. റബർ ടാപ്പിംഗ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം, വന്യജീവിശല്യം പരിഹരിക്കണം, തുടങ്ങിയ ആവശ്യങ്ങളും ഈ മേഖലയിലുള്ളവർ ഉന്നയിക്കുന്നു. അതേ സമയം റബറിന്റെ വിലയിടിവിന് പരിഹാരം കണ്ടിട്ടെ ഇനി ഉറക്കമുള്ളൂ എന്നതാണ് മുന്നണികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. റബറിന്റെ താങ്ങുവില 200 രൂപയെങ്കിലും ആക്കുന്നതിന് ഏറ്റവും മുൻഗണന നൽകുകയെന്നാണ് സ്ഥാനാർത്ഥികളുടെ വാഗ്ദാനം.
തൊഴിലവസരം മുന്നണികളുടെ വാഗ്ദാനം
ന്യൂജൻ വോട്ടർമാരെ പാട്ടിലാക്കാൻ മൂന്നു മുന്നണികളും ഒരുപോലെ ഉയർത്തിക്കാട്ടുന്ന വാഗ്ദാനമാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നത്.നാട്ടിൽ വ്യവസായ വത്കരണത്തിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇവർ പറയുന്നു. പ്രചരണത്തിൽ യുവാക്കളെ കാണാനും അഭിപ്രായങ്ങൾ തേടാനും കുറച്ചധികം സമയം തന്നെ സ്ഥാനാർത്ഥികൾ ചെലവഴിക്കുന്നുണ്ട്. കണ്ണൂർ മണ്ഡലത്തിൽ തന്നെ ഏകദേശം 40 ശതമാനത്തോളം യുവ വോട്ടർമാരാണുള്ളത്.
മലയോരത്തിനോട് സ്ഥാനാർത്ഥികൾ
കേന്ദ്രസംസ്ഥാന സർക്കാരുകൾ വന്യജീവികളുടെ ആക്രമണം തടയാൻ ഒന്നും ചെയ്യുന്നില്ല. രണ്ടു സർക്കാരുകളും ജനങ്ങളെ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകാൻ വലിച്ചെറിയുകയാണ്. വിലപ്പെട്ട ഒരു മനുഷ്യജീവനുകൾ ബലിനൽകപ്പെടുമ്പോഴും സർക്കാരുകൾ നിസ്സംഗത തുടരുകയാണ്-കെ.സുധാകരൻ (യു.ഡി.എഫ്)
പത്തുവർഷത്തെ കേന്ദ്രഭരണത്തിൽ പൊതുമേഖലയെല്ലാം വിറ്റുതുലച്ചതോടെ വൻകിട തൊഴിൽദാതാക്കളെല്ലാം ഇല്ലാതായി. അവിടെ കോർപ്പറേറ്റുകളുടെ കരാർജോലി മാത്രം സ്വപ്നംകാണേണ്ടിവരുന്ന ഒരു തലമുറ വളർന്നുവരുന്നു. വർഷം കഴിയുന്തോറും ഉയർന്നുവരുന്ന തൊഴിലില്ലായ്മയുടെ ഗ്രാഫ് ആശങ്കയുണർത്തുന്നതാണ്. എങ്കിലും എല്ലാവരുടെയും കണ്ണുകളിലും പ്രതീക്ഷയുണ്ട്. നാളെ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് അവർ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു- എം.വി.ജയരാജൻ (എൽ.ഡി.എഫ്)റബർ വില കൂട്ടാൻ റബർ അധിഷ്ടിത വ്യവസായ പാർക്കുകൾ ആരംഭിക്കും- സി. രഘുനാഥ്(എൻ.ഡി.എ).
Kannur
തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
Kannur
288 മണിക്കൂറിൽ സ്വർണത്തിൽ വ്യത്യാസം 6,320 രൂപ; ഈ പോക്കുപോയാൽ അകലെയല്ല മുക്കാൽ സെഞ്ചുറി

കണ്ണൂർ: കേരളത്തിൽ സ്വർണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവൻവില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം ലഭിക്കാൻ നല്‌കേണ്ടത് 9,015 രൂപയാണ്. പവൻ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയിൽ തന്നെ നിൽക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയായും ഉയർന്നു.
Kannur
സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ; ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍

കണ്ണൂർ: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കില്‍ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ. പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്