Connect with us

Kannur

സ്‌ട്രോങ് റൂമുകള്‍ സജ്ജം

Published

on

Share our post

ക​ണ്ണൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യു​ള്ള വോ​ട്ടി​ങ് മെ​ഷീ​നു​ക​ളു​ടെ​യും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ​യും സൂ​ക്ഷി​പ്പ്, സ്വീ​ക​ര​ണ-​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ സ​ജ്ജ​മാ​യി. കാ​സ​ർ​കോ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ.​കെ.​എ.​എ​സ് ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ക​ല്ല്യാ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ മാ​ടാ​യി ഗ​വ. ഗേ​ള്‍സ് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ക​ണ്ണൂ​ര്‍ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ടാ​ഗോ​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്, ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കു​റു​മാ​ത്തൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ പ​ള്ളി​ക്കു​ന്ന് കൃ​ഷ്ണ​മേ​നോ​ന്‍ സ്മാ​ര​ക ഗ​വ. വ​നി​ത കോ​ള​ജ്, ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ധ​ര്‍മ​ടം മ​ണ്ഡ​ല​ത്തി​ല്‍ തോ​ട്ട​ട എ​സ്.​എ​ന്‍ ട്ര​സ്റ്റ് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ തു​ണ്ടി​യി​ല്‍ സെ​ന്റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ള്‍, വ​ട​ക​ര ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട ത​ല​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഗ​വ. ബ്ര​ണ്ണ​ന്‍ കോ​ള​ജ്, കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ല്‍ നി​ര്‍മ​ല​ഗി​രി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​ങ്ങ​ള്‍.

പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ്, ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ളു​ടെ ചു​മ​ത​ല ത​ളി​പ്പ​റ​മ്പ് ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ക​ലാ ഭാ​സ്‌​ക​റി​നും ക​ല്ല്യാ​ശ്ശേ​രി, അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ര്‍, ധ​ര്‍മ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ ചു​മ​ത​ല ക​ണ്ണൂ​ര്‍ ഇ.​ആ​ര്‍.​ഒ പ്ര​മോ​ദ് പി. ​ലാ​സ​റ​സി​നും ത​ല​ശ്ശേ​രി, കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ചു​മ​ത​ല ത​ല​ശ്ശേ​രി ഇ.​ആ​ര്‍.​ഒ സി.​പി. മ​ണി​ക്കും മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ചു​മ​ത​ല ഇ​രി​ട്ടി ഇ.​ആ​ര്‍.​ഒ വി.​എ​സ്. ലാ​ലി​മോ​ള്‍ക്കും ന​ല്‍കി.

ജി​ല്ല ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, കാ​സ​ർ​കോ​ട് ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍, ക​ണ്ണൂ​ര്‍ അ​സി​സ്റ്റ​ന്റ് ക​ല​ക്ട​ര്‍ അ​നൂ​പ് ഗാ​ര്‍ഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍, ക​ല്ല്യാ​ശ്ശേ​രി, ത​ളി​പ്പ​റ​മ്പ്, ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു.

രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ സ​ഹ​ക​രി​ക്ക​ണം

ക​ണ്ണൂ​ർ: സ​മാ​ധാ​ന​പ​ര​വും സു​ഗ​മ​വു​മാ​യ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റാ​യ ക​ല​ക്ട​ർ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍. ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ക​ല​ക്ട​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം‍ ശ​ക്ത​മാ​കു​മ്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പെ​രു​മാ​റ്റ​ച്ച​ട്ടം കൃ​ത്യ​മാ​യി പാ​ലി​ക്കാ​ന്‍ എ​ല്ലാ പാ​ര്‍ട്ടി​ക​ളും ത​യാ​റാ​ക​ണം. ജി​ല്ല​യി​ൽ ചെ​റി​യ രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റ​ച്ചട്ട ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നു​ണ്ട്.

നി​യ​മ​ലം​ഘ​ന​ന​ങ്ങ​ൾ​ക്കെ​തി​രെ നി​ഷ്പക്ഷ​മാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ പ​റ​ഞ്ഞു. പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള വാ​ഹ​നം, ഉ​ച്ച​ഭാ​ഷി​ണി എ​ന്നി​വ​ക്ക് മു​ന്‍കൂ​ട്ടി അ​നു​മ​തി വാ​ങ്ങ​ണം. കാ​മ്പ​യി​നു​ക​ള്‍ പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ സം​ഘ​ര്‍ഷ​മി​ല്ലാ​ത്ത രീ​തി​യി​ല്‍ ന​ട​ത്ത​ണം. 85 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​രു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ക്ക് അ​ര്‍ഹ​ത​യു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി മാ​ത്ര​മേ പോ​സ്റ്റ​ൽ ബാ​ല​റ്റ് ന​ല്‍കു​ക​യു​ള്ളൂ. പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ ലി​സ്റ്റ് സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് കൈ​മാ​റും. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന സ്‌​ട്രോ​ങ് റൂ​മു​ക​ള്‍ കു​റ്റ​മ​റ്റരീ​തി​യി​ല്‍ ഒ​രു​ക്കു​മെ​ന്നും സി.​സി ടി​വി​യ​ട​ക്കം സ​ജ്ജീ​ക​രി​ക്കു​മെ​ന്നും അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ പ​റ​ഞ്ഞു.

​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റി​യ കേ​സു​ക​ളി​ല്‍ പോ​ലും കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ അ​ജി​ത്ത് കു​മാ​ര്‍ പ​റ​ഞ്ഞു. നേ​ര​ത്തേ കേ​സി​ൽ​പെ​ട്ട​വ​രാ​ണെ​ങ്കി​ല്‍ അ​വ​ര്‍ക്കെ​തി​രെ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി ഉ​ൾ​പ്പെ​ടെ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​യ​ബ​ന്ധി​ത​മാ​യിത​ന്നെ പോ​ളി​ങ് പൂ​ര്‍ത്തി​യാ​ക്കാ​നു​ള്ള ശ്ര​ദ്ധ പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ർ​ക്കും വേ​ണ​മെ​ന്നും പോ​ളി​ങ് സ​മ​യം ക​ഴി​ഞ്ഞ​തി​നു ശേ​ഷം ബൂ​ത്തു​ക​ളി​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും റൂ​റ​ല്‍ എ​സ്.​പി എം. ​ഹേ​മ​ല​ത പ​റ​ഞ്ഞു.

8.52 ല​ക്ഷ​വും മ​ദ്യ​വും പി​ടി​കൂ​ടി

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പ​വ​ത്ക​രി​ച്ച ഫ്ല​യി​ങ് സ്‌​ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ര്‍വ​യ​ല​ന്‍സ് ടീ​മു​ക​ള്‍, പൊ​ലീ​സ് എ​ന്നി​വ മ​ദ്യ​വും പ​ണ​വും പി​ടി​ച്ചെ​ടു​ത്തു. ജി​ല്ല​യി​ലെ അ​ഞ്ചി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യാ​ണ് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൈ​വ​ശം വെ​ച്ച് യാ​ത്ര ചെ​യ്ത​വ​രി​ല്‍നി​ന്ന് 8.52 ല​ക്ഷം രൂ​പ​യും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 36 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍മി​ത വി​ദേ​ശമ​ദ്യ​വും പി​ടി​കൂ​ടി​യ​ത്. രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​പോ​യ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പി​ടി​കൂ​ടി. തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും നി​ശ്ചി​ത പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ തു​ക​യു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ മ​തി​യാ​യ രേ​ഖ​ക​ള്‍ കൈ​വ​ശം വെ​ക്കേ​ണ്ട​താ​ണെ​ന്നും ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.


Share our post

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Kannur

കൗൺസലിങ് സൈക്കോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.


Share our post
Continue Reading

Kannur

മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

Published

on

Share our post

കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.


Share our post
Continue Reading

Trending

error: Content is protected !!