Connect with us

Kerala

ജഡ്ജിയുടെ ചേംബറിൽ കയറാൻ ശ്രമം: തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി

Published

on

Share our post

ചങ്ങനാശ്ശേരി (കോട്ടയം): ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം. ഇത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരൻ ജയനാണ് വെട്ടേറ്റത്.

ബുധനാഴ്ച ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയാണ് കോടതിയിലെത്തിയത്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശനും ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലാർക്കുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.

രമേശിനെ കോടതിക്ക് പുറത്താക്കി. വൈകീട്ട് കൈയിൽ കത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഈ ശ്രമം തടയുന്നതിനിടെയാണ് ജയന് പരിക്കേറ്റത്. മറ്റ് പോലീസുകാർകൂടി ചേർന്ന് രമേശനെ ബലംപ്രയോഗിച്ച് പിടിച്ചു. ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.


Share our post

Kerala

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Published

on

Share our post

യാത്രത്തിരക്ക് കുറക്കാനായി കേരളത്തിൽ ഓടുന്ന മുപ്പത് തീവണ്ടികളിലായി 55 ജനറൽ കോച്ചുകൾ കൂട്ടിച്ചേർത്തു.ഈവർഷം അവസാനത്തോടെ കേരളത്തിലൂടെ ഓടുന്ന പതിനാറ് തീവണ്ടികളിലായി 24 ജനറൽ കോച്ചുകൾ ഉൾപ്പെടുത്തും.

ഓഖ എറണാകുളം എക്സ്‌പ്രസ് (16337/38)

എറണാകുളം ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് (12683/84)

എറണാകുളം പട്‌ന സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് (22643/44)

എറണാകുളം നിസാമുദ്ദീൻ എക്‌സ്‌പ്രസ് (12617/18)

തിരുവനന്തപുരം ന്യൂഡൽഹി എക്സ്‌പ്രസ് (12625/26)

തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്‌പ്രസ് (16346/44)

തിരുവനന്തപുരം ഷാലിമാർ എക്സ്‌പ്രസ് (22641/42)

കൊച്ചുവേളി മൈസൂരു എക്സ്‌പ്രസ് (16315/16)

കൊച്ചുവേളി കോർബ(22647/48)

കൊച്ചുവേളി ഇന്ദോർ അഹല്യനഗരി എക്സ്‌പ്രസ് (22645/46)

കൊച്ചുവേളി നിസാമുദ്ദീൻ (12643/44) ഉൾപ്പെടെ 30 തീവണ്ടികളിലാണ് ജനറൽ കോച്ചുകൾ കൂട്ടിയത്.

കോച്ചുകൾ കൂട്ടിയ മറ്റ് തീവണ്ടികളുടെ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വിടുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ഉത്സവ-വേനൽക്കാല അവധിക്കാലത്ത് കൂടുതൽ തീവണ്ടികളും ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.


Share our post
Continue Reading

Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Published

on

Share our post

തിരുവനന്തപുരം : ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോകാൻ ഇടയില്ലാത്തതിനാലാണിത്. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാർഡുകളിലേക്കാണ് ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ്.


Share our post
Continue Reading

Kerala

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Published

on

Share our post

പിഴ അടക്കാനുള്ള ചലാൻ കുറച്ച് കാലമായി കിട്ടാതിരുന്നതിനാൽ നാട്ടിലെ എ ഐ ക്യാമറകൾ പ്രവർത്തന രഹിതമാണെന്ന് കരുതി ഗതാഗത നിയമങ്ങൾ ലംഘിച്ചവർ ‘വലിയ പിഴ’ നൽകേണ്ടി വരും.പിഴയടയ്ക്കാനുള്ള ചലാൻ അയക്കൽ കെൽട്രോൺ പുനരാരംഭിച്ചു. കെൽട്രോണിന് സംസ്ഥാന സർക്കാർ നൽകാൻ ഉണ്ടായിരുന്ന പ്രതിഫലത്തുക അനുവദിച്ചതോടെയാണിത്.

80 ലക്ഷം പേരിൽ നിന്ന് 500 കോടി രൂപ പിഴയീടാക്കാൻ ഉണ്ടെന്നാണ് കണക്ക്. 2023 ജൂലായിലാണ് 232 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളിൽ 732 എ ഐ ക്യാമറകൾ കെൽട്രോൺ സ്ഥാപിച്ചത്.ക്യാമറയിൽ കുടുങ്ങുന്ന നിയമ ലംഘനങ്ങൾക്ക് പിഴ അടക്കാനുള്ള ചലാൻ അയക്കുന്ന ചുമതലയും കെൽട്രോണിനാണ്. ഇതിന് മൂന്ന് മാസത്തിൽ ഒരിക്കൽ 11.6 കോടി രൂപ വീതം ധനവകുപ്പ് നൽകണമെന്നായിരുന്നു വ്യവസ്ഥ.

ഈ തുകയിൽ കുടിശ്ശിക ആയിരുന്ന കഴിഞ്ഞ നാല് തവണകൾ ധനവകുപ്പ് അനുവദിച്ചതോടെയാണ് കെൽട്രോൺ ‘വീണ്ടും പണി തുടങ്ങി’യത്.2023 ജൂലായ്‌ മുതൽ ഇതുവരെ എൺപത് ലക്ഷം നിയമ ലംഘനങ്ങളാണ് സംസ്ഥാനത്തെ എ ഐ ക്യാമറകളിൽ പതിഞ്ഞത്. എം.പരിവാഹൻ സൈറ്റിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ കൊടുത്ത് ‘പിഴയിൽ പെട്ടിട്ടുണ്ടോ’ എന്ന് മുൻകൂട്ടി അറിയാം.


Share our post
Continue Reading

Kerala39 mins ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala1 hour ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala1 hour ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala1 hour ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

India1 hour ago

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

PERAVOOR2 hours ago

കാനറ ബാങ്ക് പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന്

India2 hours ago

എഴുത്തുകാരൻ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു

Kerala3 hours ago

ശബരിമല; തീർഥാടകരുടെ ദാഹമകറ്റി ശബരീതീർഥം

Social4 hours ago

സ്റ്റാറ്റസ് ഇട്ടത് ഗ്രൂപ്പ് മൊത്തം അറിയിക്കാം; പുതിയ കിടിലൻ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

Kerala4 hours ago

ശബരിമല; തീർഥാടകർക്ക് കാനന യാത്രയോട്‌ പ്രിയമേറുന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!