Connect with us

KOOTHUPARAMBA

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ്: കൂത്തുപറമ്പിലെ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനത്തിൽ പല തവണയായി മുക്കുപണ്ടം പണയം വച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പേരാവൂർ കൊളവംചാൽ സ്വദേശി എ.അഷറഫിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.ബന്ധുവായ സ്ത്രീയെ ഉപയോഗിച്ചാണ് അഷറഫ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഈ സ്ത്രീയാണ് കൂത്തുപറമ്പ് നഗരത്തിലെ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ചിരുന്നത്.സ്ത്രീയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ആദ്യം സ്വർണ്ണാഭരണം പണയം വെക്കുകയും അത് തിരിച്ചെടുക്കുകയും ചെയ്ത് വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷമായിരുന്നു തട്ടിപ്പ്.ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ഒരു മാല പണയംവെക്കാനെത്തിയപ്പോൾ സ്ഥാപനത്തിലുള്ളവർക്ക് സംശയം തോന്നുകയും പണയം സ്വീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മുമ്പ് പണയം വച്ചത് മുക്കുപണ്ടങ്ങളാണെന്ന് മനസ്സിലായതെന്നും പോലീസ് വ്യക്തമാക്കി.

തുടർന്ന് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഷറഫാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായത്.എസ് .ഐ .അഖിലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ത്രീക്കെതിരെയും കേസെടുത്തിട്ടുണ്ട്.മുക്കുപണ്ടമാണ് പണയം വെച്ചതെന്നത് സംബന്ധിച്ച് സ്ത്രീക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യം പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. അഷറഫിനെതിരെ പേരാവൂർ പോലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ട്.


Share our post

KOOTHUPARAMBA

അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായി വട്ടോളിപ്പാലം ഉടൻ തുറക്കും

Published

on

Share our post

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളി, കോട്ടയിൽ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. നിർമാണം പൂർത്തിയായ വട്ടോളിപ്പാലം ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കും. അഞ്ചുവർഷം മുമ്പ്‌ നിർമാണം പൂർത്തിയായെങ്കിലും സാങ്കേതിക കുരുക്കിൽപ്പെട്ട് അപ്രോച്ച് റോഡ് നിർമിക്കാനാവാത്തതിനെ തുടർന്ന് ഗതാഗതമുണ്ടായിരുന്നില്ല. ഇരുഭാഗത്തും അപ്രോച്ച് റോഡ് നിർമിച്ചതോടെയാണ് പാലം ഗതാഗതത്തിന് സജ്ജമായത്. കോടികൾ ചെലവഴിച്ച് പാലം പണിതിട്ടും നാട്ടുകാർക്ക് പാലം കടക്കാൻ കഴിയാതിരുന്നത് പ്രതിസന്ധിക്കിടയാക്കിയിരുന്നു. കെ കെ ശൈലജ എംഎൽഎ നടത്തിയ ഇടപെടലിനെ തുടർന്നാണ് കുരുക്കഴിച്ച് അപ്രോച്ച് റോഡ് യാഥാർഥ്യമാക്കിയത്. വട്ടോളിപ്പുഴയ്ക്ക് കുറുകെ പാലം നിർമിക്കുന്നതിന് 4.43 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരുന്നത്. അക്കരെ വട്ടോളി ഭാഗത്ത് ഒമ്പത് മീറ്റർ ഉയരമുള്ള പാലത്തിന്റെ അനുബന്ധ റോഡ് നിർമാണത്തിലെ ഡിസൈനിങ്ങിലുണ്ടായ അപാകമാണ് അനുബന്ധ റോഡിന്റെ നിർമാണം വൈകാൻ കാരണമായത്.

കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ തയ്യാറാക്കിയ പുതുക്കിയ രൂപരേഖ പ്രകാരം പാലം എത്തിച്ചേരുന്ന അക്കര വട്ടോളി കവലയിൽ ബോക്സ് കൾവർട്ടർ സ്ഥാപിച്ച് അടിപ്പാത സംവിധാനം ഒരുക്കിയാണ് അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കിയത്. 3.4 കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാവിറ്റി ഇൻഫ്രാൻസ്ട്രക്ടർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കായിരുന്നു നിർമാണച്ചുമതല. 78 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്ററാണ് വീതി. പാലത്തിനിരുവശവും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. നിർമാണം പൂർത്തിയായ പാലത്തിലേക്ക് വട്ടോളി ഭാഗത്തുനിന്ന് 290 മീറ്ററും അക്കര വട്ടോളി ഭാഗത്തുനിന്ന്‌ 120 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് അനുബന്ധ റോഡ് നിർമിച്ചത്. വട്ടോളി പുതിയ പാലം തുറന്നാൽ ചിറ്റാരിപ്പറമ്പിൽനിന്ന് വലിയ വാഹനങ്ങൾക്ക് എളുപ്പമാർഗം കോട്ടയിൽ, കോയ്യാറ്റിൽ, തൊടീക്കളം, ഇടുമ്പ, മാലൂർ, മട്ടന്നൂർ വിമാനത്താവളം, പേരാവൂർ പ്രദേശങ്ങളിലെത്താനാകും. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ സഹായത്തോടെ നിർമിച്ച കോൺക്രീറ്റ് നടപ്പാലമാണ് ഇപ്പോൾ നാട്ടുകാരുടെ ഏക ആശ്രയം.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ് അസി.ലേബർ ഓഫീസിൽ കുടിശ്ശിക അദാലത്ത്

Published

on

Share our post

കൂത്തുപറമ്പ്: കേരള ഷോപ്സ് ആൻഡ് കമേഴ്സ‌്യൽ എസ്റ്റാബ്ലിഷ്‌മെൻസ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഇന്നും 11 നും കൂത്തുപറമ്പ് അസിസ്റ്റൻ്റ് ലേബർ ഓഫീസിൽ കുടിശ്ശിക അദാലത്ത് നടത്തുന്നു. കൂത്തുപറമ്പ് അസി-ലേബർ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ കൃത്യമായി അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങൾ, മുൻകാലങ്ങളിൽ പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി ഓഫീസിൽ സമർപ്പിക്കാത്ത സ്ഥാപനങ്ങൾ, രജിസ്റ്റർ ചെയ്‌തതിനുശേഷം നാളിതു വരെ അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് അദാലത്ത്.തൊഴിലാളികൾ പിരിഞ്ഞുപോയതിനും ഷോപ്പ് പൂട്ടിപ്പോയതിനും ആധാരമായ തൊഴിൽ നിയമപ്രകാരമുള്ളഏതെങ്കിലും രേഖകൾ അല്ലെങ്കിൽ തൊഴിലുടമ നൽകുന്ന സത്യവാങ്‌മൂലം, ഫോറം -5 എന്നിവ തയ്യാറാക്കി, തൊഴിലുടമ പങ്കെടുത്ത് ആകെ കുടിശ്ശിക തുകയുടെ 25 ശതമാനം തുക മാത്രം അടച്ച് മറ്റ് നിയമ നടപടികളിൽ നിന്നും സ്ഥാപന ഉടമയ്ക്ക് ഒഴിവാക്കാവുന്നതാണ്. നിലവിൽ കുടിശ്ശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾ അദാലത്തിൽ പങ്കെടുക്കണം.അദാലത്തിൽ പങ്കെടുക്കാത്തവർക്കെതിരെ ഏപ്രിൽ മുതൽ റവന്യൂ റിക്കവറി ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ എക്സ‌ിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497-2706806.


Share our post
Continue Reading

KOOTHUPARAMBA

മട്ടുപ്പാവിലെ കൃഷിയുമായി കുട്ടിക്കർഷകൻ

Published

on

Share our post

കൂത്തുപറമ്പ്:മട്ടുപ്പാവിലെ കൃഷിയുമായി മുന്നേറുകയാണ്‌ ഈ കുട്ടിക്കർഷകൻ പഠനത്തോടൊപ്പം കാർഷികമേഖലയിലും നിറഞ്ഞുനിൽക്കുകയാണ്‌ ആയിത്തറ നെല്ലിയത്തുകുന്ന്‌ വീട്ടിൽ ആദിദീയൻ. വീടിന്റെ മട്ടുപ്പാവിൽ ചട്ടികളിലും ഗ്രോബാഗിലുമായി ഏഴിനം പച്ചക്കറികളാണ് പതിമൂന്നുകാരൻ നട്ടത്‌. ഇപ്പോൾ വിളവെടുപ്പ്‌ തുടങ്ങി. ആയിത്തറ മമ്പറം ഗവ. എച്ച്എസ്എസിലെ എട്ടാംക്ലാസുകാരൻ സ്കൂൾസമയശേഷവും അവധി ദിവസങ്ങളിലുമാണ് കൃഷിക്കിറങ്ങുന്നത്‌. മുതിർന്നവരുടെ അഭിപ്രായ നിർദേശങ്ങൾ സ്വീകരിച്ചശേഷം കൃഷിയിറക്കലും പരിപാലനവും. മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവന്റെ കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ടെറസിലെ കൃഷി തുടങ്ങിയത്‌. തക്കാളി, മുളക്, വഴുതന, പൊട്ടിക്ക, പാവയ്ക്ക, വെണ്ട, പയർ തുടങ്ങിയവ സമൃദ്ധമായി വളർന്നു. 125 ചട്ടികളിലെയും ഗ്രോബാഗിലെയും പച്ചക്കറികൾക്ക്‌ പുറമെ 100 ഗ്രോബാഗിൽ കറ്റാർവാഴയുമുണ്ട്‌. പൂർണമായും ജൈവകൃഷിയാണ്‌. കടലപ്പിണ്ണാക്ക്, ചാണകം, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ വളങ്ങളും ഹരിത കഷായം, ഫിഷ് അമിനോ, പുകയില കഷായം തുടങ്ങിയ ജൈവകീടനാശിനികളും ഉപയോഗിക്കുന്നു. അച്ഛൻ ബൈജുവും അമ്മ സുജയും സഹായവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!