മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Share our post

പാപ്പിനിശ്ശേരി: 400 മില്ലിഗ്രാം മെത്തഫിറ്റമിൻ സഹിതം മാടായി സ്വദേശി പി. വി. സിനാസിനെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറും പാർട്ടിയുമാണ് മാടായിപ്പാറയിൽ വെച്ച് സിനാസിനെ പിടികൂടി കേസെടുത്തത്. നിരവധി കേസുകളിലെ പ്രതിയാണ് സിനാസ്.

മാടായിപ്പാറയിലുള്ള സ്കൂൾ- കോളേജ് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കരുതിവെച്ച മെത്തഫിറ്റമിനാണ് പിടികൂടിയത്. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് തുണോളി, സജിത്ത് കുമാർ ,ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ എം. കെ.ജനാർദ്ദനൻ, പി.യേശുദാസൻ.പി. പി.രജിരാഗ്, വി. പി. ശ്രീകുമാർ, ഇസ്മയിൽ എന്നിവരും ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!