ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ 57-കാരന് പത്ത് വര്‍ഷം കഠിനതടവ്

ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ബാലനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അമ്പത്തേഴുകാരന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ്പില്‍ നാരായണനെ(57)യാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സി.ആര്‍. രവിചന്ദര്‍ ശിക്ഷിച്ച് ഉത്തരവിട്ടത്.
ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ.എസ്. സുശാന്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടറായിരുന്ന എം.കെ. സുരേഷ്‌കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. പിഴ സംഖ്യ ഈടാക്കിയാല്‍ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.