അടക്കാത്തോട്-കേളകം റോഡിൽ പൊടിപൂരം

കേളകം : തകർന്നുകിടക്കുന്ന അടക്കാത്തോട്-കേളകം റോഡിൽ യാത്രക്കാരെ വലച്ച് പൊടിയും. പൊടി രൂക്ഷമായതോടെ വലിയ ദുരിതമാണ് ഇതുവഴി കടന്നുപോകുന്നവർ അനുഭവിക്കുന്നത്.
വലിയ വാഹനം ഇതുവഴി കടന്നുപോയാൽ പിന്നെ കുറച്ചുനേരത്തേക്ക് പൊടികാരണം ഒന്നും കാണാൻപറ്റില്ല. കാൽനടയാത്രക്കാരാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ജല അതോറിറ്റി റോഡിൽ ജില്ലി മിശ്രിതം ഇട്ടതോടെയാണ് പൊടി രൂക്ഷമായത്. ഇത് പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.