മാഹിയിൽ ക്ലാസുകൾ ഏപ്രിൽ ഒന്നിന് തുടങ്ങും; ഒന്ന്, അഞ്ച്, ഒൻപത് ക്ലാസുകളിൽ അഞ്ചിന് ശേഷം മാത്രം

Share our post

മാഹി : പുതുച്ചേരി സംസ്ഥാനത്ത് സി.ബി.എസ്ഇ പാഠ്യപദ്ധതി ഏർപ്പെടുത്തിയതോടെ ഏകീകൃത വിദ്യാഭ്യാസ കലണ്ടർ മാഹിയിലെ സ്കൂളുകളിലും പിന്തുടരും. മാഹിയിലെ എല്ലാ സർക്കാർ സ്കൂളുകളിലും പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ഏപ്രിൽ 1നു ആരംഭിക്കും.

ഈ വർഷത്തെ വാർഷിക പരീക്ഷകളുടെ ഫലപ്രഖ്യാപനവും അടുത്ത ക്ലാസുകളിലേക്കുള്ള പ്രവേശനവുമാണ് ഏപ്രിൽ ഒന്നിന് നടക്കുക.  എന്നാൽ, ഒന്ന്, അഞ്ച്, ഒൻപത് ക്ലാസുകളിൽ അഡ്മിഷൻ നടപടികൾ ഏപ്രിൽ 3 മുതൽ 5 വരെ നടത്തിയതിന് ശേഷമാകും ക്ലാസുകൾ തുടങ്ങുന്നത്‌. വേനലവധി മേയ്‌ 1 മുതൽ ജൂൺ 2 വരെ ആയിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!