Connect with us

KELAKAM

കടുവയ്ക്ക് നെഞ്ചിൽ പരിക്ക്; നെയ്യാറിലേക്ക് മാറ്റും

Published

on

Share our post

കേളകം: അടയ്ക്കാത്തോട് നിന്നും വനംവകുപ്പ് മയക്കു വെടിവെച്ചു പിടിച്ച കടുവയെ പ്രാഥമിക പരിശോധനകൾക്കുശേഷം നെയ്യാർ ടൈഗർ റിസർവ്വിലേക്ക് മാറ്റും. രണ്ടാഴ്ചയോളമായി മേഖലയെ ആശങ്കയിലാക്കിയ രണ്ടു വയസ്സായ ആൺ കടുവയേയാണ് വനംവകുപ്പ് വെടിവച്ച് പിടികൂടിയത്. കടുവയുടെ ദേഹത്ത് പരിക്കുകൾ ഉണ്ടെങ്കിലും ഇവ ഗുരുതരമല്ല.

തുടർ ചികിത്സയ്ക്കായാണ് പ്രാഥമിക പരിശോധനകൾക്കുശേഷം കടുവയെ നെയ്യാറിലേക്ക് മാറ്റുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ഡോ. അരുൺ സത്യൻ. ഡോ. ആർ. രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചു പിടിച്ചത്.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് പരിശ്രമങ്ങൾക്കൊടുവിൽ കടുവ കൂട്ടിലായത്. മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ പ്രാഥമിക പരിശോധനയ്ക്കായി കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിച്ചിരിക്കുകയാണ്. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം കടുവയെ തുടർ ചികിത്സയ്ക്കായി നെയ്യാറിലേക്ക് മാറ്റുമെന്ന് കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് പറഞ്ഞു.


Share our post

KELAKAM

കേളകത്ത് മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

Published

on

Share our post

കേളകം: മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. കേളകം അടക്കാത്തോടാണ് മൂന്നുദിവസം പഴക്കമുള്ള മലാനെ ശനിയാഴ്ച ഉച്ചയോടെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്. അടക്കാത്തോട് വെണ്ടേക്കുംചാൽ പോർക്കാട്ടിൽ മോളിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് മലാനെ കണ്ടെത്തിയത്.


Share our post
Continue Reading

KELAKAM

കേളകം-അടക്കാത്തോട് റോഡിൽ ഗതാഗതം നിരോധിച്ചു

Published

on

Share our post

കേളകം – അടക്കാത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കേളകത്തു നിന്നും അടക്കാത്തോട് വരെയുള്ള വാഹനഗതാഗതം ഏപ്രില്‍ 17 മുതല്‍ 24 വരെ പൂര്‍ണമായും നിരോധിച്ചു. കേളകത്ത് നിന്നും അടക്കാത്തോട് ഭാഗത്തേക്ക് പോകേണ്ടവര്‍ കണിച്ചാര്‍ – കുണ്ടേരി ആനക്കുഴി വഴിയും ഇരട്ടത്തോട് – ശാന്തിഗിരി – പാറത്തോട് വഴിയും പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Continue Reading

KELAKAM

അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു

Published

on

Share our post

കേളകം: അടയ്ക്കാത്തോട് ടൗണിൻ്റെ പരിസരത്ത് അനധികൃത മദ്യവിൽപനയും മദ്യപന്മാർ തമ്മിലുള്ള ഏറ്റുമുട്ടലും പതിവാകുന്നതായി പരാതി. അടയ്ക്കാത്തോട് സാംസ്കാരിക കേന്ദ്രത്തിൻ്റെ പരിസരത്തും, തടിമില്ല്, ക്ഷീരസംഘം എന്നിവയുടെ സമീപത്തും തമ്പടിക്കുന്ന മദ്യപന്മാർ തമ്മിലാണ് വാക്കേറ്റവും തമ്മിലടിയും പതിവാകുന്നത്.

ടൗൺ പരിസരം കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പനയും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. പതിവായി പ്രശ്നങ്ങളുണ്ടാക്കുന്നവരുടെ ലിസ്റ്റ് പോലീസ് പരിശോധിക്കുകയും, പ്രദേശത്ത് നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. സ്ഥലത്തെ സി.സി.ടി .വി കാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നാണ് വ്യാപാരികൾക്കൊപ്പം നാട്ടുകാരുടെയും ആവശ്യം.


Share our post
Continue Reading

health14 hours ago

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

Kannur14 hours ago

യു.ജി.സി-നെറ്റ് പരീക്ഷ` `പരിശീലനം

Kerala15 hours ago

കുറഞ്ഞ ചിലവിൽ സുരക്ഷിത യാത്ര’; വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഗവി യാത്രകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടിസി

MATTANNOOR15 hours ago

കത്താതെ തെരുവുവിളക്കുകൾ; ചാവശ്ശേരി ടൗൺ ഇരുട്ടിൽ

Kerala15 hours ago

ലിറ്റ്‌സിയ വാഗമണിക, വാഗമണ്ണിന്റെ പേരിൽ പുതിയ സസ്യം

Kerala15 hours ago

ഗ്രേസ് മാർക്ക് നിശ്ചയിച്ചു, മൂന്നുമുതൽ 100 വരെ മാർക്ക്; പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കില്ല

Kerala15 hours ago

കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

Kerala16 hours ago

സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍

Kerala16 hours ago

അറ്റകുറ്റപ്പണിക്കായി മാഹി പാലം തിങ്കളാഴ്ച മുതല്‍ അടക്കും

Breaking News16 hours ago

കൊച്ചി പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!