പേരാവൂരിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി സി.പി.എമ്മിൽ ചേർന്നു

പേരാവൂർ: യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം മുൻ സെക്രട്ടറി വി.കെ.റിയാദ് സി.പി.എമ്മിൽ ചേർന്നു. എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി വ്യാഴാഴ്ച രാത്രി പേരാവൂരിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ചിൻ്റെ വേദിയിൽ വെച്ച് എം.വി.ജയരാജൻ റിയാദിനെ ചുവന്ന ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. അഡ്വ. ബിനോയ് കുര്യൻ, പേരാവൂർ ഏരിയ സെക്രട്ടറി എം. രാജൻ, ലോക്കൽ സെക്രട്ടറി കെ.എ.രജീഷ്, കെ.സി.ഷംസുദ്ധീൻ, പി.പി.വേണുഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു.