കുനിത്തല കുറ്റിയൻ മൂപ്പന്റവിട ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം മാർച്ച് 22, 23 ദിവസങ്ങളിൽ

പേരാവൂർ: കുനിത്തല കുറ്റിയൻ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
വെള്ളിയാഴ്ച രാവിലെ ഏഴിന് കൊടിയുയർത്തൽ. വൈകിട്ട് നാലിന് മുത്തപ്പനെ മലയിറക്കൽ, വിവിധ വെള്ളാട്ടങ്ങൾ. രാത്രി ഏഴിന് താലപ്പൊലി ഘോഷയാത്ര.
ശനിയാഴ്ച പുലർച്ചെ മുതൽ വിവിധ തിറകൾ കെട്ടിയാടും. മുതകലശം അടിയറ നന്ത്യത്ത് രാജന്റെ വീട്ടിൽ നിന്നും വൈകലശം മാക്കുറ്റി ബാബുവിന്റെ വീട്ടിൽ നിന്നും പുറപ്പെട്ട് കാവിൽ എത്തിച്ചേരും.