പേരാവൂരിൽ ‘ശിവേട്ടന്റെ മില്ല് ‘ പ്രവർത്തനം തുടങ്ങി

പേരാവൂർ: ഇരിട്ടി റോഡിൽ കാട്ടുമാടം ബിൽഡിങ്ങ്‌സിൽ ‘ശിവേട്ടന്റെ മില്ല്’ പ്രവർത്തനം തുടങ്ങി. വാർഡ് മെമ്പർ എം. ഷൈലജ ടീച്ചർ സ്വിച്ച് ഓൺ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി. പുരുഷോത്തമൻ, യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ വൈസ്.പ്രസിഡന്റ് സൈമൺ മേച്ചേരി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്ത്, സ്ഥാപന ഉടമ ശിവൻ, ബെസ്റ്റ് റഫീഖ്, ടി.സി. സമീർ തുടങ്ങിയവർ സംബന്ധിച്ചു.