എം.വി. ജയരാജൻ ഇന്ന് പേരാവൂർ മണ്ഡലത്തിൽ

പേരാവൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജന്റെ പര്യടനം വ്യാഴാഴ്ച പേരാവൂർ മണ്ഡലത്തിൽ. രാവിലെ എട്ടിന് ഇരിട്ടിയിൽ നിന്ന് ആരംഭിച്ച് മാടത്തിൽ, വിളമന, പെരിങ്കരി, കിളിയന്തറ, മൊടയരഞ്ഞി, ചരൾ, വാണിയപ്പറാത്തട്ട് സന്ദർശിച്ച് പത്ത് മണിയോടെ രണ്ടാംകടവ്,തുടർന്ന് ഉരുപ്പുംകുറ്റി, ആനപ്പന്തി, മുണ്ടയാപറമ്പ് എന്നീ കേന്ദ്രങ്ങളിലെത്തി 11ന് കൊട്ടകപ്പാറ. തുടർന്ന് പാറക്കപ്പാറ, എടപ്പുഴ, കീഴ്പ്പള്ളി, ചെടിക്കുളം.
ഉച്ചക്ക് മൂന്നിന് പേരാവൂർ ബി.എഡ്.കോളേജ്. അയോത്തുംചാൽ, പാൽചുരം, നെല്ലിയോടി എന്നിവിടങ്ങളിലെത്തി നാലിന് അമ്പായത്തോട്. ചുങ്കക്കുന്ന്, വെള്ളൂന്നി, രാജമുടി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം അഞ്ചിന് മലയാംപടി എത്തും. 5.15ന് കൊളക്കാടും ആറിന് പേരാവൂർ ടൗണിലും എഴിന് പേരാവൂർ ടൗണിൽ നടക്കുന്ന നൈറ്റ് മാർച്ചിലും പങ്കെടുക്കും.