Connect with us

Social

വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

Published

on

Share our post

വാട്സ്ആപ്പിൽ അധികം കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഇനി അധികം വൈകാതെ സ്റ്റാറ്റസായി ഇടാൻ സാധിച്ചേക്കും. വീഡിയോ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടിലാണ്. വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഇതിനോടകം തന്നെ ഇത് ലഭ്യമായിട്ടുണ്ട്.

നിലവിൽ പരമാവധി 30 സെക്കന്റ് വരെയുള്ള വീഡിയോ ക്ലിപ്പുകളാണ് ഒരു സ്റ്റാറ്റസിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ വീഡിയോകൾ സ്റ്റാറ്റസായി ഇടുന്നവർ അവ 30 സെക്കന്റ് വീതമുള്ള ഭാഗങ്ങളാക്കി മുറിച്ചാണ് ഇടുന്നത്. വീഡിയോ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ വലിയ വീഡിയോകൾ സ്റ്റാറ്റസായി ഇടാൻ സാധിക്കും. ആൺഡ്രോയിഡ് ഉപകരണങ്ങൾക്കായുള്ള വാട്സ്ആപിന്റെ ബീറ്റ പതിപ്പ് 2.24.7.6 ലഭ്യമായവർക്ക് ഇപ്പോൾ തന്നെ ഇത് സാധ്യമാവുന്നുണ്ട്. വാട്സ്ആപിന്റെ ബീറ്റ ടെസ്റ്റർ പദ്ധതിയുടെ ഭാഗമായി മാറിയവർക്കാണ് ഈ ബീറ്റ അപ്ഡേറ്റ് ലഭിക്കുന്നത്.

സ്റ്റാറ്റസുകളുടെ കാര്യത്തിന് പുറമെ മറ്റൊരു പ്രധാന അപ്‍ഡേഷനും വാട്സ്ആപിന്റെ ബീറ്റയിൽ ലഭ്യമായിട്ടുണ്ട്. വാട്സ്ആപ് ഉപയോഗിച്ചുള്ള യുപിഐ പണം കൈമാറ്റങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനുള്ള ഫീച്ചറാണിത്. ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാക്കി. ചാറ്റ് ലിസ്റ്റിന് മുകളിലായി എപ്പോഴും ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഒരു ഐക്കൺ ബീറ്റ പതിപ്പിൽ എത്തിക്കഴിഞ്ഞു. ടെസ്റ്റിങ് കാലയളവ് പൂർത്തിയാവുന്നതോടെ ഇത് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാവുമെന്നാണ് പ്രതീക്ഷ.


Share our post

Social

ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവരുടെ വീഡിയോകൾ പോസ്റ്റ് ചെയ്ത് വൈറലാകുന്നവരാണോ? വരുന്നത് മുട്ടൻ പണി

Published

on

Share our post

ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവർ ചെയ്ത വീഡിയോകളുടെ കട്ടുകൾ മ്യൂസിക് ഇട്ട് സ്വന്തം പേജില്‍ ഷെയർ ചെയ്ത് വൈറലാകുന്നവരാണോ? എന്നാൽ കരുതി ഇരുന്നോ വരുന്നത് മുട്ടൻ പണികളാണ്. യഥാർ‍ഥ ക്രിയേറ്റേഴ്സിന്റെ വീഡിയോകളിൽ ചെറിയ ഭാഗം കട്ട് ചെയ്ത് മറ്റ് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ റീച്ചും ലൈക്കും കിട്ടുന്നത് ക്രിയേറ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ വിഷമമാണ്. ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നവരെ പാടെ അവഗണിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം. റാങ്കിങ് സിസ്റ്റങ്ങളിലാണ് ഇൻസ്റ്റാഗ്രാം വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

എല്ലാ വീഡിയോ ക്രിയേറ്റേഴ്സിനും കാഴ്ചക്കാരെ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. രണ്ടോ അതിലധികമോ സമാനമായ ഉള്ളടക്കങ്ങൾ കണ്ടെത്തുമ്പോൾ, യഥാർത്ഥമായത് മാത്രം ഇൻസ്റ്റാഗ്രാം ശുപാർശ ചെയ്യും. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിന് ഏറ്റവും കൂടുതൽ റീച്ച് എന്നതുമാറി, വിഡിയോകളുടെ പ്രകടനം അടിസ്ഥാനമാക്കി മാത്രമായിരിക്കും ഇനി പ്രേക്ഷകരിലേക്ക് എത്തുക.

ആദ്യം നിർമിച്ച ഉള്ളടക്കത്തിന് ഒറിജിനൽ ക്രിയേറ്റർ ലേബൽ നൽകാനും ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നു. സ്ഥിരമായി വീഡിയോകൾ റീപോസ്റ്റ് ചെയ്യുന്നവരെ ഇൻസ്റ്റാഗ്രാം ശുപാർശകളിൽ നിന്നും നീക്കം ചെയ്യും. ചിലപ്പോൾ അഗ്രഗേറ്റർ അക്കൗണ്ടുകൾക്ക് പിഴചുമത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്തായാലും ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ ഈ അപ്ഡേറ്റ് നിലവിൽ വരും.


Share our post
Continue Reading

Social

മൂന്ന് സന്ദേശങ്ങള്‍ പിന്‍ ചെയ്തുവെക്കാം, പുതിയ മാറ്റവുമായി വാട്‌സാപ്പ് മൂന്ന് സന്ദേശങ്ങള്‍ പിന്‍ ചെയ്തുവെക്കാം, പുതിയ മാറ്റവുമായി വാട്‌സാപ്പ്

Published

on

Share our post

വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാം. നേരത്തെ ഒരു സന്ദേശം മാത്രം പിന്‍ ചെയ്യാനാണ് അനുവദിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇങ്ങനെ പിന്‍ ചെയ്തുവെക്കാം.

ഇങ്ങനെ പിന്‍ ചെയ്തുവെക്കുന്ന സന്ദേശങ്ങള്‍ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. പിന്‍ ചെയ്തുവെച്ച സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം.

ഒരു സന്ദേശം വളരെ എളുപ്പം പിന്‍ ചെയ്തുവെക്കാനാവും. ഇതിനായി പിന്‍ ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേല്‍ അല്‍പനേരം വിരല്‍ അമര്‍ത്തിവെക്കുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ പിന്‍ തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന്‍ ചെയ്യാം. 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നീ സമയപരിധി വരെയാണ് പിന്‍ ചെയ്യാനാവുക. ഏത് സമയം വേണമെങ്കിലും അവ അണ്‍ പിന്‍ ചെയ്യാനുമാവും.

മൂന്ന് സന്ദേശങ്ങള്‍ മാത്രമേ പിന്‍ ചെയ്യാനാവൂ. കൂടുതല്‍ സന്ദേശങ്ങള്‍ പ്രത്യേകം എടുത്തുവെക്കണം എങ്കില്‍ അവ സ്റ്റാര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. സ്റ്റാര്‍ ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണത്തിന് പരിധിയില്ല. സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്ത്, തുറന്നുവരുന്ന ഓപ്ഷനില്‍ നിന്ന് സ്റ്റാര്‍ തിരഞ്ഞെടുത്താല്‍ മതി.

സന്ദേശങ്ങളെ പോലെ തന്നെ മൂന്ന് ചാറ്റുകളും വാട്‌സാപ്പ് ചാറ്റ് ബോക്‌സില്‍ പിന്‍ ചെയ്തുവെക്കാനാവും. നിലവില്‍ ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. താമസിയാതെ തന്നെ എല്ലാവര്‍ക്കും ലഭിച്ചേക്കും.

മെറ്റ യുഐ ചാറ്റ് ബോട്ട് സൗകര്യവും വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. മെറ്റയുടെ ലാമ എഐയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട് ആണിത്. ഈ ഫീച്ചര്‍ എല്ലാവര്‍ക്കുമായി എത്തിത്തുടങ്ങുന്നതേയുള്ളൂ.


Share our post
Continue Reading

Social

ഫോര്‍വേഡഡ് മള്‍ട്ടിപ്പിള്‍ ടൈംസ്; വാട്‌സാപ്പ് ലേബലിലെ അപകടം ചൂണ്ടിക്കാട്ടി മോസില്ല

Published

on

Share our post

സുരക്ഷയുമായി ബന്ധപ്പെട്ട് തുടരെ തുടരെ പ്രതിക്കൂട്ടിലാകുകയാണ് വാട്സ്ആപ്പ്. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായ നമ്മുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇത്തവണ വാട്സ് ആപ്പ് തിരഞ്ഞെടുപ്പാണെന്ന വിലയിരുത്തലുകള്‍ നടക്കുമ്പോഴാണ് വ്യാജ വാര്‍ത്തകളുടെ പേരിലും അത് കൈകാര്യം ചെയ്യുന്ന കാര്യത്തിലും വാട്സാപ്പ് പ്രതിക്കൂട്ടിലാകുന്നത്.

ഫെയ്‌സ്ബുക്കും യൂട്യൂബും പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞെടുപ്പ് കാലത്ത് സുരക്ഷാ പദ്ധതികള്‍ രൂപപ്പെടുത്തുമ്പോള്‍, മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് വലിയ നിശബ്ദത പാലിക്കുന്നതായാണ് ആരോപണം. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ മോസില്ലയാണ് മൂന്ന് നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

വ്യാപകമായി ഫോര്‍വേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങളില്‍ പുതിയ ലേബലുകള്‍ ചേര്‍ക്കാന്‍ മോസില്ല നിര്‍ദ്ദേശിക്കുന്നു. നിലവിലെ ‘FORWARDED MULTIPLE TIMES’ എന്ന ലേബലിന് ചിലപ്പോള്‍ പ്രതികൂല ഫലമാണുണ്ടാകുക. പലരും കണ്ട് ഫോര്‍വേഡ് ചെയ്തവ ശരിയായിരിക്കാം എന്ന തോന്നലാണ് ആ ലേബല്‍ ഉണ്ടാക്കുക. പകരം Highly forwarded: please verify എന്ന ലേബലാണ് മോസില്ല നിര്‍ദേശിക്കുന്നത്.

ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളും കമ്മ്യൂണിറ്റി ഫീച്ചറുകളുംഒരു വലിയ സര്‍ക്കിളില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ അനുവദിക്കുന്നുണ്ട്. ഇത് തെറ്റായ വിവരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇതിന് നിയന്ത്രണം കൊണ്ടുവരണമെന്നാണ് മോസില്ലയുടെ ആവശ്യം. വന്‍ തോതില്‍ മെസേജുകള്‍ ഒരേ സമയം അയക്കാവുന്ന വാട്സ് ആപ്പ് ബ്രോഡ്കാസ്റ്റ് അമ്പത് മെസേജുകളിലേക്ക് ചുരുക്കണമെന്നും ദിവസം രണ്ടു തവണ മാത്രമായി പരിമിതപ്പെടുത്തണമെന്നുമാണ് മറ്റൊരു നിര്‍ദേശം. കമ്മ്യൂണിറ്റി ഫീച്ചര്‍ ഡിസേബിള്‍ ചെയ്യണമെന്നാണ് മറ്റൊരു വലിയ നിര്‍ദേശം.

എളുപ്പത്തില്‍ മെസേജ് ഫോര്‍വേഡ് ചെയ്യുന്ന നിലവിലെ സംവിധാനം പരിഷ്‌കരിച്ച് അതില്‍ ഒരു പുതിയ ഘട്ടം കൂടി കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്. പങ്കിടുന്നതിന് മുമ്പ് വിവരങ്ങള്‍ പരിശോധിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുകയാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്.

അയക്കുന്നയാള്‍ക്കും കിട്ടുന്നയാള്‍ക്കും മാത്രം സന്ദേശം കാണാനാവുമെന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വലിയ ചര്‍ച്ചയായിരുന്നു. സന്ദേശങ്ങളുടെ അതീവ സ്വകാര്യതയായിരുന്നു വിഷയം. നിലവിലെ സാഹചര്യത്തില്‍ മെസ്സേജുകളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതിനെതിരെ വിവിധ സര്‍ക്കാരുകള്‍ ഏറെ നാളായി രംഗത്തുണ്ടെങ്കിലും വാട്സ്ആപ്പ് വഴങ്ങിയിട്ടില്ല. എന്‍ക്രിപ്ഷന്‍ ഇല്ലാതാക്കാന്‍ നിര്‍ബന്ധിതരായാല്‍ ഇന്ത്യയില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അടുത്തിടെ അവര്‍ കോടതിയെ അറിയിച്ചത് ഇതുമായി ചേര്‍ത്തുവായിക്കണം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലുകളില്‍ ഫേസ്ബുക്കും വാട്ട്‌സ്ആപ്പും തമ്മിലുള്ള കാര്യമായ വ്യത്യാസം ഗവേഷണങ്ങളിലൂടെ തുറന്നുകാട്ടുകയാണ് മോസില്ല. കോടിക്കണക്കിന് ആളുകള്‍ WhatsApp-നെ ആശ്രയിക്കുന്നതിനാല്‍, തിരഞ്ഞെടുപ്പ് സമയത്ത് കൃത്യമായ വിവരങ്ങളാണ് പങ്കുവെക്കപ്പെടുന്നതെന്ന് ഉറപ്പാക്കുന്നത് നിര്‍ണായകമാണ്. ഈ ആശങ്കകളെ അഭിസംബോധന ചെയ്യുന്നത് കൃത്രിമത്വം തടയാനും സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യ പ്രക്രിയയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും മോസില്ല ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.


Share our post
Continue Reading

Kerala32 mins ago

കോടികൾ പാഴായിട്ടും പിന്നോട്ടില്ല, കേന്ദ്രം അനുമതി തരുന്ന പക്ഷം സിൽവർ ലൈൻ ആരംഭിക്കാൻ സർക്കാർ

India48 mins ago

തിരഞ്ഞെടുപ്പിന് മുമ്പേ കെജ്‌രിവാൾ പുറത്തിറങ്ങിയേക്കും; ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി

Kannur1 hour ago

ഹൈറിച്ച് തട്ടിപ്പ്; കണ്ണൂരിലെ ഇടനിലക്കാരായ 39 പേർക്കെതിരെ കേസ്

India2 hours ago

ഇംഗ്ലിഷ് ക്രിക്കറ്റ് താരം അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് സുഹൃത്ത്

Kerala2 hours ago

കോ​ഴി​ക്കോ​ട്ട് യു​വ​തി വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

India3 hours ago

അ­​പ­​ര­​സ്ഥാ­​നാ​ര്‍­​ഥി​ക­​ളെ വി­​ല­​ക്കാ­​നാ­​കി​ല്ല; ഹ​ര്‍­​ജി­​യി​ല്‍ ഇ­​ട­​പെ­​ടാ­​തെ സു­​പ്രീം­​കോ­​ട​തി

Kerala4 hours ago

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം; ആകർഷകമായ ശമ്പളം, സൗജന്യ വിസ, മെഡിക്കൽ ഇൻഷുറൻസ്

THALASSERRY5 hours ago

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

Kerala5 hours ago

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവും യുവതിയും അറസ്റ്റിൽ

Kerala5 hours ago

എ.ആർ.ക്യാംപിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!