കുനിത്തല റോഡരികില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ട ബസ് നീക്കം ചെയ്യണമെന്നാവശ്യം

പേരാവൂര്‍ : വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതം തീര്‍ത്ത് കുനിത്തല റോഡില്‍ വര്‍ഷങ്ങളായി ഉപേക്ഷിച്ച നിലയിലുള്ള സ്വകാര്യ ബസ് അവിടെ നിന്ന് നീക്കം ചെയ്യണമെന്നാവശ്യം. തുരുമ്പെടുത്ത് നശിക്കുന്ന ബസ് നീക്കം ചെയ്യാന്‍ നാട്ടുകാരില്‍ ചിലര്‍ ആര്‍.ടി.ഒക്ക് പരാതി നല്‍കിയെങ്കിലും വര്‍ഷം പിന്നിട്ടിട്ടും ബസ് മാറ്റിയിട്ടില്ല.
കഴിഞ്ഞദിവസം ബസിന്റെ പിന്‍ഭാഗത്തെ നാലു ടയറുകളും അഴിച്ചു മാറ്റിയിട്ടുണ്ട്. പല അപകടങ്ങളും തലനാരിഴക്കാണ് ഒഴിവാകുന്നത് . ഇതിന് സമീപത്തെ റോഡില്‍ നിന്നും വാഹനങ്ങള്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ബസ് നിര്‍ത്തിയിട്ടതിനാല്‍ മെയിന്‍ റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാറില്ല. വാഹന വകുപ്പധികൃതര്‍ ഇടപെട്ടിട്ടുപോലും ബസ് മാറ്റാന്‍ കഴിയാതായതോടെ ഗതാഗതവകുപ്പ് മന്ത്രിക്ക് പരാതി നല്കാനാണ് പ്രദേശവാസികളുടെ നീക്കം.