പെൻഷൻ ലഭിച്ചില്ലെന്നാരോപിച്ച് പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധം

പേരാവൂർ : പെൻഷനും ശമ്പളവും ലഭിച്ചില്ലെന്നാരോപിച്ച് കെ.എസ്.എസ്.പി.എ മുഴക്കുന്ന്, പേരാവൂർ, കേളകം, കൊട്ടിയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എം.ജി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.എ. അലക്‌സാണ്ടർ അധ്യക്ഷത വഹിച്ചു. പി.എ. സെബാസ്റ്റ്യൻ, ടി.സി. ജോണി, ടി.ജി. ഓമന, പി.എൻ. മോഹനൻ, ടി. ദാമോദരൻ, ടി.വി. എൽസമ്മ തുടങ്ങിയവർ സംസാരിച്ചു