വാതിൽപ്പടി മാലിന്യ ശേഖരണം; കണിച്ചാർ നൂറിൽ നൂറ്

Share our post

കണിച്ചാർ: ശുചിത്വ പരിപാലനത്തിനായി പഞ്ചായത്തിലെ വീടുകളിൽ നിന്നും വാതിൽപ്പടി മാലിന്യ ശേഖരണത്തിന് ഏർപ്പെടുത്തിയ യൂസർ ഫീ മുഴുവൻ വീടുകളിൽ നിന്നും പിരിച്ചെടുത്ത് കണിച്ചാർ പഞ്ചായത്ത് പേരാവൂർ ബ്ലോക്ക് പരിധിയിൽ ഒന്നാമതെത്തി.

നൂറു ശതമാനം യൂസർ ഫീ ശേഖരണ പ്രഖ്യാപനവും ഹരിത കർമ്മസേനക്കുള്ള ആദരവും പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി.

പഞ്ചായത്തിലെ 13 വാർഡുകളിൽ ആൾ താമസമുള്ള 3888 വീടുകളിലും മാസത്തിൽ ഒരു തവണയാണ് 12 അംഗ ഹരിതകർമസേന വഴി പാഴ് വസ്തു ശേഖരണം നടത്തുക. പ്ലാസ്റ്റിക് ഉൾപ്പെടെ എല്ലാത്തരം പാഴ് വസ്തുക്കളും തരം തിരിച്ചു ശേഖരിച്ചു ക്ളീൻ കേരള കമ്പനിക്ക് കൈമാറും. 50 രൂപയാണ്‌ പ്രതിമാസം വീട്ടുടമകൾ നൽകേണ്ടത്. ഫെബ്രുവരി മാസം നൂറു ശതമാനം യൂസർ ഫീ പിരിച്ചെടുക്കാൻ കഴിഞ്ഞു. രണ്ട് വർഷമായി മുഴുവൻ വീടുകളിലുമെത്തി പാഴ് വസ്തു ശേഖരണം നടത്തുകയും ഫെബ്രുവരിയിൽ രണ്ടും മൂന്നും തവണ വീടുകൾ സന്ദർശിച്ച് തുക ശേഖരിക്കുകയും ചെയ്ത ഹരിത കർമസേന അംഗങ്ങളുടെ പ്രവർത്തനത്തിനാണ് ആദരവ് നൽകിയത്.

വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ തോമസ് വടശ്ശേരി, ലിസമ്മ മംഗലത്തിൽ, ജോജൻ ഇടത്താഴെ, പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ്, ബ്ലോക്ക്‌ എക്സ്റ്റെൻഷൻ ഓഫീസർ എ.കെ. സൽമ, അസിസ്റ്റന്റ് സെക്രട്ടറി ദീപുരാജ്, ഹരിത കർമസേന സെക്രട്ടറി സ്വപ്ന ജോൺ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!