Kerala
ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തില്‍ 16 കോടി രൂപ നല്‍കും
ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തില്‍ 16 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി എട്ടു കോടി രൂപയും ക്ഷീര സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി 50 ലക്ഷം രൂപയും, അംഗ സംഘങ്ങള്‍ക്ക് ഓഹരി തുകയായി 5.5 കോടി രൂപയും സംഘങ്ങളിലെ ജീവനക്കാര്‍ക്ക് രണ്ട് കോടി രൂപയുമാണ് നല്‍കുക. മലബാര്‍ മേഖലാ യൂണിയന് ഭരണ സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ വഴി മേഖലാ യൂണിയന് നല്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് നാല് രൂപയാണ് അധിക പാല്‍വിലയായി നല്‍കുക. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്ക് എട്ടു കോടി രൂപ ഈയിനത്തില്‍ മാര്‍ച്ച് മാസത്തില്‍ എത്തിച്ചേരും.
നേരത്തെ മാര്‍ച്ച് മാസത്തില്‍ സംഭരിക്കുന്ന പാലിന് അധിക വിലയായി ഒരു രൂപ അമ്പത് പൈസ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച നാല് രൂപയുള്‍പ്പെടെ 5.50 രൂപയാണ് മാര്‍ച്ച് മാസത്തില്‍ അധിക പാല്‍വിലയായി ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതു പ്രകാരം മാര്‍ച്ച് മാസത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് ലഭിക്കുന്ന വില 50.95 രൂപയാകും.
യൂണിയനില്‍ പാലളക്കുന്ന എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും മാര്‍ച്ച് മാസത്തില്‍ നല്കിയ പാലളവ് കണക്കാക്കി ലിറ്ററിന് 25 പൈസ വീതം പ്രവര്‍ത്തന ഫണ്ടായി നല്‍കും. ഈയിനത്തില്‍ 50 ലക്ഷം രൂപ സംഘങ്ങള്‍ക്ക് ലഭിക്കും. ഡിസംബര്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നല്കുന്ന പാലിന് ലിറ്ററിന് ഒരു രൂപ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈയിനത്തിലുള്ള രണ്ട് കോടികൂടി ഉള്‍പ്പെടുത്തുമ്പോള്‍ രണ്ടര കോടി രൂപ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി ലഭിക്കും.
ജീവനക്കാര്‍ക്കായി നല്കുന്ന രണ്ട് കോടി അംഗ സംഘങ്ങള്‍ക്ക് കൈമാറും, എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഈ തുക സംഘങ്ങള്‍ ജീവനക്കാര്‍ക്ക് വീതിച്ച് നല്‍കും,അംഗ സംഘങ്ങളിലെ ഓഹരിയിനത്തിലേക്കായി മാര്‍ച്ച് മാസത്തില്‍ സംഭരിക്കുന്ന പാലിന് ലിറ്ററൊന്നിന് മൂന്നു രൂപയാണ് അധിക പാല്‍വിലയായി സംഘങ്ങള്‍ക്ക് ലഭിക്കുക. ഇത് 5.5 കോടി രൂപ വരും, 33 കോടി രൂപ അധിക പാല്‍വില, പ്രവര്‍ത്തന ഫണ്ട്, കാലിത്തീറ്റ സബ്സിഡി എന്നീയിനത്തില്‍ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച 16 കോടിയുള്‍പ്പെടെ 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ 49 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് നല്കാന് സാധിച്ചത് ക്ഷീര മേഖലയിലെ റെക്കോര്‍ഡ് നേട്ടമാണെന്ന് മില്‍മ ചെയര്മാന് കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ അറിയിച്ചു.
Kerala
‘വഴിപാട് പോലെ കൈക്കൂലി’,ചെക്ക്പോസ്റ്റുകൾ നാണക്കേടെന്ന് ഗതാഗത കമ്മീഷണർ, വെർച്വൽ ചെക്ക്പോസ്റ്റുകൾ പരിഗണനയിൽ
പാലക്കാട്:കൈക്കൂലിയും അഴിമതിയും മൂലം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന രീതിയുണ്ട്. വെർച്ച്വൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഗതാഗത കമ്മീഷണർ പാലക്കാട് പറഞ്ഞു.ചെക്ക്പോസ്റ്റ് എന്ന് പറയുമ്പോള്‍ എല്ലാവര്ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം പറയുന്നതാണ്. ഇടയ്ക്കിടെ റെയ്ഡ് നടക്കുമ്പോഴും കൈക്കൂലി വാങ്ങുന്നത് തുടരുകയാണ്. അതിനാൽ തന്നെ ഗതാഗത വകുപ്പിന് ഇതൊരു നാണക്കേടാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. ഇങ്ങനെയൊരു നാണക്കേട് ഒഴിവാക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥരിൽ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
Kerala
പ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം വിശദ വിവരങ്ങൾ അറിയാം
ഈ വർഷത്തെ ഹയർ സെക്കന്ററിരണ്ടാം വർഷ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. http:// hseportal.kerala.gov.in ലെ സ്കൂൾ ലോഗിൻ വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. രണ്ടാം വർഷ പരീക്ഷാ വിഷയങ്ങളും, ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിഷയങ്ങളും അടക്കമുള്ള വിശദ വിവരങ്ങൾ ഹാൾ ടിക്കറ്റിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂളുകളിൽ നിന്ന് ഹാൾ ടിക്കറ്റ് വിതരണം ചെയ്യും. ജനുവരി 22മുതലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നത്. മോഡൽ പരീക്ഷകൾ ഫെബ്രുവരി 17മുതൽ 21വരെ നടക്കും. തിയറി പരീക്ഷകൾ മാർച്ച് 6മുതൽ 29വരെ നടക്കും.
Kerala
തളിപ്പറമ്പിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കോട്ടയത്ത് കണ്ടെത്തി; എരുമേലി സ്വദേശി പിടിയിൽ
കോട്ടയം: കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് നിന്ന് കാണാതായ ക്രെയിൻ കോട്ടയം രാമപുരത്ത് വച്ച് കണ്ടെത്തി. ഞായറാഴ്ച കാണാതായ ക്രെയിനുമായി എരുമേലി സ്വദേശി മാർട്ടിനാണ് പിടിയിലായത്. മേഘ കണ്‍സ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. വ്യക്തി വൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന സൂചന.ദേശീയപാതാ നിർമ്മാണത്തിനായി റോഡരികിൽ നിർത്തിയിട്ട ക്രെയ്ൻ ആണ് മോഷണം പോയത്. ദേശീയപാതാ നിർമ്മാണ കരാറുകാരുടെ കെ.എൽ 86 എ 9695 നമ്പർ ക്രെയിൻ ആണ് മോഷണം പോയത്. ദേശീയപാതയിൽ കുപ്പം പാലത്തിന്റെ നിർമാണത്തിനായി നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയിൻ കാണാതായത്.
18ന് രാത്രി കുപ്പം എം.എം.യു.പി സ്കൂൾ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു ക്രെയിൻ. ഞായറാഴ്ച രാവിലെ ക്രെയിൻ ഓപ്പറേറ്റർ എത്തിയപ്പോൾ ക്രെയിൻ കാണാനില്ലായിരുന്നു. തുടർന്ന് പരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് രണ്ട് പേർ ക്രെയിൻ ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചത്. എഞ്ചിനീയർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് ക്രെയിൻ ജില്ലകൾക്കപ്പുറത്ത് നിന്ന് പിടികൂടുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു